​സ്​ഥലം ഉടൻ ഏറ്റെടുത്തില്ലെങ്കിൽ ശബരി പാത ഉപേക്ഷിക്കണം^ആക്​ഷൻ കൗൺസിൽ

സ്ഥലം ഉടൻ ഏറ്റെടുത്തില്ലെങ്കിൽ ശബരി പാത ഉപേക്ഷിക്കണം-ആക്ഷൻ കൗൺസിൽ കൊച്ചി: അങ്കമാലി--ശബരി പാതക്ക് ആവശ്യമായ സ്ഥലം ഉടൻ ഏറ്റെടുത്തില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ. 20 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ സർവേ പൂർത്തിയായിട്ടില്ല. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 470 ഹെക്ടർ ഏറ്റെടുക്കേണ്ടതിൽ 25 ഹെക്ടറാണ് ഏറ്റെടുത്തത്. ജില്ലയിൽ അങ്കമാലി, നെടുമ്പാശ്ശേരി, വടക്കുംഭാഗം, മറ്റൂർ, ചേലാറ്റം എന്നിവടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താൽപര്യമില്ല. പെരുമ്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന പൊന്നുംവില ഒാഫിസുകൾ അടച്ചുപൂട്ടി. പദ്ധതിെച്ചലവി​െൻറ 51 ശതമാനം വഹിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും റെയിൽവേയും ധാരണയിലെത്തിയിരുന്നു. പെരുമ്പാവൂർ വരെ ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ടും കേന്ദ്ര അനുമതിയും ഉണ്ടായിട്ടും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്നും ജനറൽ കൺവീനർ ഗോപാലൻ വെണ്ടുവഴി, കൺവീനർ വിശ്വനാഥൻ നായർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞ് കുറ്റപ്പാല എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.