കുട്ടികളെ സുരക്ഷിതരായി വളർത്താൻ സമൂഹത്തിന് ബാധ്യത ^കലക്​ടർ

കുട്ടികളെ സുരക്ഷിതരായി വളർത്താൻ സമൂഹത്തിന് ബാധ്യത -കലക്ടർ ആലപ്പുഴ: കുട്ടികളെ സുരക്ഷിതരായി വളർത്താൻ മാതാപിതാക്കൾക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്ന് കലക്ടർ വീണ എൻ. മാധവൻ പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ 'രക്ഷാകർതൃത്വം ഒരുകല' വിഷയത്തിൽ സംഘടിപ്പിച്ച വിജ്ഞാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. നൂതന സാങ്കേതികവിദ്യകൾ വളരെ ചെറുപ്പത്തിലേ സ്വായത്തമാക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. ടാബും ഫോണുമൊക്കെ അവർ യഥേഷ്ടം ഉപയോഗിക്കുന്നു. എന്നാൽ, വിവേകത്തോടെ സുരക്ഷകൂടി നോക്കി ഇവ ഉപയോഗപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. സാമൂഹികമാധ്യമങ്ങൾ സുരക്ഷിതമായി വിവേകത്തോടെ ഉപയോഗിക്കുെന്നന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താൻ ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ. ജലജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാത്യു കണമല ക്ലാസെടുത്തു. സമിതി വൈസ് പ്രസിഡൻറ് സി.എൻ.എൻ. നമ്പി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എ.എൻ പുരം ശിവകുമാർ, കെ. നാസർ, എൻ.പി. പവിത്രൻ, എ.ഡി.സി പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. ഓണത്തിന് ഒരുമുറം പച്ചക്കറി; ജില്ലതല ഉദ്ഘാടനം 26ന് ആലപ്പുഴ: ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽനിന്നുതന്നെ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കുന്നു. കൃഷിവകുപ്പി​െൻറ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4,00,000 വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് വിത്തുകൾ, തൈകൾ, തൈകൾ അടങ്ങുന്ന േഗ്രാ ബാഗുകൾ എന്നിവ നൽകും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 26ന് രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ കണിച്ചുകുളങ്ങരയിൽ നിർവഹിക്കും. പച്ചക്കറി കിറ്റുകൾ സൗജന്യമായി കർഷകർക്കും സ്കൂൾ കുട്ടികൾക്കും കൃഷിഭവൻ വഴി ലഭിക്കും. മാലിന്യസംസ്കരണത്തി​െൻറ ഭാഗമായി കമ്പോസ്റ്റ് യൂനിറ്റ്, ജലസേചനത്തിന് മിനി ഡ്രിപ് ഇറിഗേഷൻ, വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി േപ്രാത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി ക്ലസ്റ്ററുകൾക്ക് സാമ്പത്തികസഹായം, ക്ലസ്റ്റർ അംഗങ്ങൾക്ക് സൗജന്യനിരക്കിൽ പമ്പ് സെറ്റുകൾ, സസ്യസംരക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നു. ക്ലസ്റ്ററുകൾക്ക് ബ്ലോക്ക് െലവൽ നഴ്സറി തുടങ്ങാനും പച്ചക്കറി കൃഷിക്ക് മഴമറ നിർമിക്കാനും ഓപൺ പ്രസിഷൻ ഫാമിങ് നടപ്പാക്കാനും സാമ്പത്തികസഹായം നൽകും. ജില്ലയിലെ എല്ലാ കർഷകരും അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പദ്ധതിയിൽ പങ്കാളികളാകണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. പൂട്ടിയ കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് എക്സ്േഗ്രഷ്യ; രേഖകൾ നൽകണം ആലപ്പുഴ: തുറവൂർ കയർ ഇൻസ്പെക്ടർ ഓഫിസി​െൻറ പരിധിയിൽ പൂട്ടിക്കിടക്കുന്ന കയർ വ്യവസായ സംഘങ്ങളായ അരൂർ വട്ടക്കേരി ലിമിറ്റഡ് നമ്പർ 490, കല്ലുപുരയ്ക്കൽ ലിമിറ്റഡ് നമ്പർ 827, കരുമാഞ്ചേരി ലിമിറ്റഡ് നമ്പർ 822, വിയാത്ര ലിമിറ്റഡ് നമ്പർ 823, തഴുപ്പ് ലിമിറ്റഡ് നമ്പർ 735 സംഘങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് ഓണക്കാലത്ത് നൽകുന്ന എക്സ്േഗ്രഷ്യ ലഭിക്കാൻ രേഖകൾ നൽകണം. അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയാണ് നൽകേണ്ടത്. രേഖകളുടെ പകർപ്പ് 30നകം തുറവൂർ ഓഫിസിൽ നൽകണമെന്ന് കയർ ഇൻസ്പെക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.