ഹോർട്ടികോർപ് ഗോഡൗണുകൾ കാലിയാകുന്നു; പച്ചക്കറി വിതരണം സ്തംഭനത്തിലേക്ക്

ആലപ്പുഴ: പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ നല്ല പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഹോര്‍ട്ടികോര്‍പ്പി​െൻറ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ജില്ലയിലെ ഹോർട്ടികോർപ് ഗോഡൗണുകൾ കാലിയായതോടെ പച്ചക്കറി വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. വിതരണം ചെയ്ത പച്ചക്കറികളുടെ തുക കച്ചവടക്കാർക്കും കര്‍ഷകർക്കും ഹോർട്ടികോർപ് കുടിശ്ശിക വരുത്തിയതോടെ ഗോഡൗണിലേക്കുള്ള പച്ചക്കറി നൽകൽ നിര്‍ത്തിവെക്കുകയായിരുന്നു. ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ രണ്ട് ഗോഡൗണുകളാണ് ഹോർട്ടികോർപ്പിന് ജില്ലയിൽ ഉള്ളത്. ഏകദേശം 50 ലക്ഷത്തിന് മുകളിൽ കുടിശ്ശികയാണ് ഹോർട്ടികോർപ് വരുത്തിയിരിക്കുന്നത്. ഇത് പൂർണമായും നൽകാതെ വിതരണം സാധ്യമല്ലെന്നാണ് കർഷകരും മറ്റ് വിതരണ ഏജൻസികളും നിലപാട് എടുത്തിരിക്കുന്നത്. പച്ചക്കറി എത്താതായതോടെ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഗോഡൗണിൽനിന്നും പച്ചക്കറികളുടെ നീക്കം നിലച്ചതോടെ ജില്ലയിലെ ഔട്ട്ലെറ്റുകള്‍ക്ക് സാധനങ്ങൾ ലഭിക്കാതെയായി. ദിവസവും ലക്ഷങ്ങളുടെ കച്ചവടം നടന്നിരുന്ന സ്ഥാപനത്തിനാണ് ഈ അവസ്ഥ. ആലപ്പുഴയിലെ പ്രധാന ഗോഡൗണില്‍ ഏത്തക്കുല, ബീന്‍സ്, ചേന, കാബേജ് എന്നിവ മാത്രമാണുള്ളത്. ഈ സ്റ്റോക്കും ഉടൻ തീരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പ്രതിദിനം ഒരുലക്ഷത്തിലധികം രൂപയുടെ ചരക്കുകൾ എത്തിയിരുന്ന ഗോഡൗണി​െൻറ നിലവിലെ അവസ്ഥ ആരെയും ഞെട്ടിക്കും. നേരേത്ത ഗോഡൗണ്‍ മാനേജര്‍മാരുടെ ഇടപാടിലായിരുന്നു പച്ചക്കറികള്‍ ശേഖരിച്ചിരുന്നതെങ്കിൽ, പിന്നീടത് കേന്ദ്രീകൃത സംവിധാനമാക്കി. ഇതോടെ കുടിശ്ശിക വർധിച്ചു. പണം നല്‍കാതെ പച്ചക്കറി നല്‍കില്ലെന്ന നിലപാട് കര്‍ഷകരും കച്ചവടക്കാരും സ്വീകരിച്ചതോടെ ഉല്‍പന്നങ്ങളില്ലാതായി. ജില്ല ജയിൽ, സായി കേന്ദ്രം, അംബേദ്കർ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പാണ് സ്ഥിരമായി പച്ചക്കറി വിതരണം ചെയ്യുന്നത്. കച്ചവടം ഇല്ലാതാകുന്ന സാഹചര്യം വന്നതോടെ ലഭിക്കുന്ന പട്ടിക അനുസരിച്ചുള്ളവ പുറത്തെ കടകളിനിന്ന് വാങ്ങി നല്‍കുകയാണ് ജീവനക്കാർ. നെടുമുടിയെ മാതൃക പഞ്ചായത്താക്കി മാറ്റാൻ റീച്ച് വേൾഡ് വൈഡ് രംഗത്ത് ആലപ്പുഴ: നെടുമുടിയെ മാതൃക പഞ്ചായത്തായി മാറ്റാൻ വിപുലമായ പദ്ധതികളുമായി ജീവകാരുണ്യ സംഘടനയായ റീച്ച് വേൾഡ് വൈഡ്. മാലിന്യനിർമാർജനം, ശുചീകരണം, ബോധവത്കരണം, സ്കൂളുകളുടെ വികസനം, ഭവനനിർമാണം തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്തി​െൻറ സഹകരണത്തോടെ നടപ്പാക്കുന്നത്. 15ാം വാർഡിലെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പദ്ധതിയുടെ ആദ്യഘട്ടം ശനിയാഴ്ച ആരംഭിക്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 4672 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 297 കുടുംബങ്ങളുള്ള 15ാം വാർഡിനെ ആറ് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രവർത്തനം നടക്കുന്നത്. 200ൽ അധികം സന്നദ്ധ പ്രവർത്തകരും വാർഡ് അംഗങ്ങളും നാട്ടുകാരും ശുചീകരണത്തിൽ പങ്കാളികളാവും. വീടുകൾ തോറുമുള്ള ശുചീകരണത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിൽ ബോധവത്കരണവും നടത്തും. പഞ്ചായത്തിലെ 13 സ്കൂളുകളുടെ ആരോഗ്യ-ശുചിത്വ നിലവാരം ഉയർത്തും. 12 വായനശാലകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. കുട്ടനാട്ടിലെ വിവിധ കനാലുകൾ ശുചീകരിക്കാനും പദ്ധതിയുണ്ട്. നെടുമുടി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ചാക്കോ, വൈസ് -പ്രസിഡൻറ് റൂബി ആൻറണി, വാർഡ് അംഗം സ്റ്റീവ് തോമസ്, റീച്ച് വേൾഡ് വൈഡ് സി.ഇ.ഒ എം. ആഗ്രഹ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.