കായംകുളത്ത്​ ​സംയുക്ത ഇൗദ്​ഗാഹ്​

കായംകുളം: െഎക്യ സന്ദേശവുമായി കായംകുളത്ത് ഇത്തവണ സംയുക്ത ഇൗദ്ഗാഹ്. കേരള നദ്വത്തുൽ മുജാഹിദി​െൻറയും ജമാഅത്തെ ഇസ്ലാമിയുടെയും യോജിച്ച പ്രവർത്തനമാണ് സംയുക്ത ഇൗദ്ഗാഹിന് കളമൊരുക്കിയത്. കായംകുളം ഇൗദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എം കോളജ് മൈതാനിയിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ സഹകരിക്കാനാണ് തീരുമാനം. ഇതോടെ കായംകുളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്ന ഇൗദുഗാഹുകൾ ഒഴിവാക്കാനും ധാരണയായി. കരുനാഗപ്പള്ളി സലഫി മസ്ജിദ് ഇമാം എസ്. ഇർഷാദ് സ്വലാഹി സംയുക്ത ഇൗദ്ഗാഹിന് നേതൃത്വം നൽകും. രാവിലെ 7.30നാണ് നമസ്കാരം. തെക്കൻ കേരളത്തിന് മാതൃകയായി രണ്ടുപതിറ്റാണ്ട് മുമ്പാണ് എം.എസ്.എം കോളജ് മൈതാനിയിൽ ഇൗദ്ഗാഹിന് തുടക്കംകുറിക്കുന്നത്. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നേതാവായിരുന്ന വി.എം. മൂസ മൗലാനയായിരുന്നു അന്ന് നേതൃത്വം നൽകിയത്. പിന്നീട് കൊറ്റുകുളങ്ങരയിലും ഗേൾസ് സ്കൂളിലുമൊക്കെ ഇൗദ്ഗാഹുകൾ തുടങ്ങിയപ്പോഴും സംയുക്ത സാധ്യത ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തവണ നടന്ന ചർച്ച ശുഭപര്യവസാനമായി. പ്രഫ. എ. ഷാജഹാൻ ചെയർമാനും കെ.എൻ.എം മണ്ഡലം പ്രസിഡൻറ് അഡ്വ. പി.ടി. ഹക്കീം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ എന്നിവർ കൺവീനർമാരുമായ സമിതിയാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. രജിസ്ട്രാർ ഓഫിസിന് മുന്നിൽ വെള്ളക്കെട്ട്; ഇടപാടുകാർക്ക് ദുരിതം ചാരുംമൂട്: ഇടപാടുകാർക്ക് ദുരിതം സമ്മാനിച്ച് നൂറനാട് സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ വെള്ളക്കെട്ടും ചളിക്കുണ്ടും. ജില്ലയിൽ ഏറ്റവും കൂടുതൽ വസ്തുസംബന്ധ ഇടപാടുകൾ നടക്കുന്ന സബ് രജിസ്ട്രാർ ഓഫിസിന് മുന്നിലെ വെള്ളക്കെട്ട് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ദുരിതമായി മാറി. കെ.പി റോഡിൽനിന്ന് സബ് രജിസ്ട്രാർ ഓഫിസ് വരെയുള്ള ഭാഗമാണ് മഴക്കാലമായാൽ വെള്ളക്കെട്ടും ചളിയും നിറഞ്ഞ് വൃത്തിഹീനമായി മാറുന്നത്. ദിേനന നൂറുകണക്കിന് ആൾക്കാരാണ് ഈ ഓഫിസിലെത്തുന്നത്. പ്രായമേറിയവരടക്കമുള്ളവർ ചളി നിറഞ്ഞ വെള്ളക്കെട്ട് താണ്ടിവേണം ഓഫിസിൽ എത്താൻ. ഇതിന് പരിഹാരം കാണണമെന്ന് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ജങ്ഷനിൽനിന്ന് ഓഫിസിന് സമീപം വരെ ടൈൽസ് പാകി വൃത്തിയാക്കിയാൽ പരിഹാരമാകും. ഇതിന് അടിയന്തര നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി. എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു കായംകുളം: കോൺഗ്രസ് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു. കായംകുളത്ത് സംഘടിപ്പിക്കുന്ന പ്രിയദർശനി പ്രതിഭസംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ചെട്ടികുളങ്ങര, പത്തിയൂർ, കണ്ടല്ലൂർ പഞ്ചായത്ത് പരിധിയിൽനിന്നുള്ള അർഹരായ വിദ്യാർഥികൾ 30ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 9895434497, 9947533182, 9447272799.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.