ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു

ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ച് മാവേലിക്കര തെക്കേക്കര പള്ളിയാവട്ടം വല്യവിള ശ്രുതിലയത്തില്‍ സുരേഷി​െൻറയും ശാലിനിയുടെയും മകന്‍ സുബിന്‍ (18) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ട് സുബിന്‍ കുറത്തികാട് സി.എച്ച്‌.സിയിലും തുടര്‍ന്ന് കുറത്തികാട്ടെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച രാത്രി എേട്ടാടെ രോഗം മൂര്‍ച്ഛിച്ചതിനാൽ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലസ് ടു പാസായ സുബിന്‍ ബിരുദപഠനത്തിന് കാത്തിരിക്കുകയായിരുന്നു. സഹോദരി ശ്രുതി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. ഇതോടെ ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ചും ഒരാൾ മരിച്ചിരുന്നു. ചിത്രം apd 50
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.