ഏഴ്​ ഡി.എം.കെ എം.എൽ.എമാർക്കു സ്​പീക്കർ മാപ്പ​ുനൽകി

ഏഴ് ഡി.എം.കെ എം.എൽ.എമാർക്കു സ്പീക്കർ മാപ്പുനൽകി ചെന്നൈ: എടപ്പാടി കെ. പളനിസാമി സർക്കാർ വിശ്വാസവോെട്ടടുപ്പ് തേടിയ ഫെബ്രുവരി 18ന് നിയമസഭയിൽ സംഘർഷം സൃഷ്ടിച്ചതിന് സസ്പെൻഷനിലായ ഏഴ് ഡി.എം.കെ എം.എൽ.എമാർക്കും സ്പീക്കർ പി. ധനപാൽ മാപ്പുനൽകി. ഇവരെ ആറുമാസത്തേക്ക് സഭയിൽനിന്ന് മാറ്റിനിർത്തണമെന്നും ഇക്കാലയളവിലെ ശമ്പളവും മറ്റ് അലവൻസുകളും പിടിച്ചുവെക്കണമെന്നും നിർദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമ​െൻറ അധ്യക്ഷതയിലുള്ള പ്രിവിേലജ് കമ്മിറ്റി ദിവസങ്ങൾക്കുമുമ്പ് സ്പീക്കർക്ക് നൽകിയിരുന്നു. എം.എൽ.എമാരുടെ മാപ്പപേക്ഷ സർക്കാറി​െൻറ എതിർപ്പില്ലാതെ അംഗീകരിക്കുന്നതായി സ്പീക്കർ സഭയെ അറിയിച്ചു. പുതിയ അംഗങ്ങെളന്ന നിലക്കും ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന താക്കീതോെടയുമാണ് ശിക്ഷയിൽനിന്ന് ഒഴിവാക്കുന്നത്. എസ്. അംബേദ് കുമാർ, കെ.എസ്. മസ്താൻ, കെ.എസ്. രവിചന്ദ്രൻ, എൻ. സുരേഷ് രാജൻ, കെ. കാർത്തികേയൻ, പി. മുരുകൻ, കുകാ സെൽവം എന്നീ ഡി.എം.കെ എം.എൽ.എമാരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തീരുമാനത്തെ സ്വാഗതം ചെയ്തു. എ.എം. അഹമ്മദ് ഷാ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.