റമദാനിലെ അവസാന വെള്ളി; വിശ്വാസികൾ നിറഞ്ഞ് പള്ളികൾ

മൂവാറ്റുപുഴ: റമദാനിലെ അവസാന വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ജുമുഅ നമസ്കാരത്തിന് നേരത്തേതന്നെ വിശ്വാസികൾ പള്ളികളിലെത്തിയിരുന്നു. റമദാനിൽ നേടിയ ജീവിതവിശുദ്ധിയും ക്ഷമയും റമദാനുശേഷവും കാത്തുസൂക്ഷിക്കാൻ ഇമാമുമാർ ആഹ്വാനം ചെയ്തു. നഗരത്തിലെ സെൻട്രൽ ജുമാമസ്ജിദ്, സലഫി മസ്ജിദ്, ഹിറാ മസ്ജിദ്, തഖ്്വ മസ്ജിദ്, ചിറക്കൽ ജുമാമസ്ജിദ്, പേട്ട ജുമാമസ്ജിദ് തുടങ്ങിയ പള്ളികളിലും നാട്ടിൻപുറങ്ങളിലെ പള്ളികളിലും വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.