മഴക്കാലത്ത് കിണറ്റിലെ വെള്ളം ക്രമാതീതമായി താഴുന്നു

കിഴക്കമ്പലം: പഴങ്ങനാട് കപ്പേളപ്പടി റഹ്മത്ത് നഗറിെല കിണറ്റിലെ വെള്ളത്തി​െൻറ അളവ് ക്രമാതീതമായി കുറയുന്നു. നാൽപത് അടിയോളം താഴ്ചയുള്ള കിണറാണിത്. മഴക്കാലം ആയിരുന്നിട്ടും ഒമ്പത് അടിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ടാങ്കിലെ വെള്ളം തീർന്നതോടെ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ വെള്ളം കയറാതായപ്പോഴാണ് അന്വേഷിച്ചത്. വെള്ളത്തി​െൻറ നിറവും മാറിയിട്ടുണ്ടെന്ന് സമീപവാസിയായ പുത്തൻപുരക്കൽ സാബു പറഞ്ഞു. ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്തു കിഴക്കമ്പലം: കിഴക്കമ്പലം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡൈനിങ് ഹാളി​െൻറ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത്, പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ്, വൈസ് പ്രസിഡൻറ് ജിൻസി അജി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്്ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ്, ജില്ല പഞ്ചായത്തംഗം ജോളി ബേബി എന്നിവർ സംസാരിച്ചു. പടം: (hal) കിഴക്കമ്പലം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡൈനിങ് ഹാളി​െൻറ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.