ഞാറ്റുവേല ഫെസ്‌റ്റ് 29 മുതൽ ; ചൂർണിക്കര കാർഷികോത്സവ നാളുകളിലേക്ക്

ഞാറ്റുവേല ഫെസ്‌റ്റ് 29 മുതൽ ; ചൂർണിക്കര കാർഷികോത്സവ നാളുകളിലേക്ക് ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല ഫെസ്റ്റിന് 29ന് തുടക്കമാകും. ജൂലൈ ഒന്നുവരെയാണ് ഫെസ്‌റ്റ് . മേള നടക്കുന്ന മൂന്ന് ദിനങ്ങൾ ചൂർണിക്കര ഗ്രാമത്തിന് കാർഷികോത്സവ നാളുകളാണ്. നേര്യമംഗലം ജില്ല കൃഷിത്തോട്ടം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരള സംസ്ഥാന വിത്തുൽപാദന കേന്ദ്രം ഒക്കൽ, നാളികേര നഴ്സറി മരട്, കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള അത്യുൽപ്പാദന ശേഷിയുള്ള വിവിധയിനം തൈകളാണ് ഞാറ്റുവേല ഫെസ്റ്റിൽ വിതരണം ചെയ്യുന്നത്. കറിവേപ്പ്, പപ്പായ, ചെറുനാരകം, ഇരുമ്പൻ പുളി തുടങ്ങിയ വിവിധയിനം ഫലവൃക്ഷത്തൈകൾ സർക്കാർ ഫാമുകളിൽനിന്നും കുറഞ്ഞ നിരക്കിൽ കർഷകരുടെ കൈകളിൽ എത്തിക്കും. ഇവ നടുന്നതിന് ഏറ്റവും അനുയോജ്യമായ തിരുവാതിര ഞാറ്റുവേല സമയം തന്നെ എത്തിക്കുകയെന്നതും മേളയുടെ ലക്ഷ്യമാണ്. മാവി‍​െൻറ പ്രധാന ഇനങ്ങളായ ബംഗാനപ്പിള്ളി, അൽഫോൻസോ, നീലം, പ്രിയൂർ, സിന്ദൂരം, ജഹാംഗീർ എന്നിവയും മലേഷ്യൻ ഫലങ്ങളായ മാഗോസ്റ്റ്യൻ , റംബുട്ടാൻ, ഫിലോസാൻ, ദുരിയാൻ ഉൾപ്പെടെ ആറോളം ഇനങ്ങളും മേളയിലുണ്ടാകും. വിവിധയിനം ടിഷ്യുകൾച്ചർ വാഴ തൈകളും പച്ചക്കറിത്തൈകളും ആറിനം തെങ്ങിൻതൈകളും പച്ചക്കറി വിത്തുകളും ജൈവവളവും മേളയിലുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.