കനത്ത മഴയില്‍ കിണറിടിഞ്ഞു

ആലുവ: മഴയില്‍ വീടി​െൻറ കിണര്‍ ഇടിഞ്ഞു. ആലുവ തുരുത്ത് പാര്‍വതി നിവാസ് കിഴക്കേ പാപ്പാളി വീട്ടില്‍ വസന്ത ഉണ്ണികൃഷ്ണ​െൻറ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിലാണ് സംഭവം. ടാങ്കിലേക്ക് വെള്ളം കയറ്റാനായി മോട്ടോര്‍ അടിച്ചപ്പോള്‍ വീട്ടിലെ പൈപ്പിലൂടെ ചെളി നിറഞ്ഞ വെള്ളം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കിണറി​െൻറ അടിഭാഗം ഇടിഞ്ഞത് കാണുന്നത്. കോണ്‍ക്രീറ്റ്‌ റിങ്ങുകള്‍ ഇറക്കിയ കിണറി​െൻറ ഭൂരിഭാഗം റിങ്ങുകളും താഴേക്ക് പതിച്ചു. മുകളിലെ റിങ്ങുകള്‍ മാത്രം താഴേക്ക് വീണില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.