കൊച്ചി: ചേരാനല്ലൂർ കുന്നുംപുറത്തിനുസമീപം മോേട്ടാർ സൈക്കിളിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റിൽ. വരാപ്പുഴ എസ്.എൻ നഗറിൽ താമസിക്കുന്ന മുളവുകാട് വില്ലേജ് പൊന്നാരിമംഗലം കരയിൽ വെള്ളോളി വീട്ടിൽ ജിജോ ആൻറണിയാണ് പിടിയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നിർദേശാനുസരണം അസി. പൊലീസ് കമീഷണർ കെ. ലാൽജിയടെ നേതൃത്വത്തിൽ ചേരാനല്ലൂർ സബ്ഇൻസ്പെക്ടർ സിൽവസ്റ്റർ, ഏലൂർ സ്റ്റേഷൻ എസ്.െഎ അഭിലാഷ്, പാലാരിവട്ടം അഡീ. എസ്.െഎ വിപിൻകുമാർ, എ.എസ്.െഎ ബോസ്, എസ്.സി.പി.ഒ എസ്. അജിനാഥപിള്ള, അബ്ദുൽ ജലീൽ, സി.പി.ഒമാരായ ശ്രീകാന്ത്, ഷിബിൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂൺ 20ന് വരാപ്പുഴയിലും സമാനരീതിയിൽ മാല മോഷ്ടിച്ചതായി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇഫ്താറിന് വർണക്കുടയുമേന്തി ഫാ. പോൾ കൊച്ചി: സെൻറ് ഫ്രാൻസിസ് സേവ്യർ പാരിഷ് അനക്സ് അനുഗ്രഹ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന് സപ്തവർണക്കുടയുമേന്തി സെൻറ് ആൻറണീസ് പള്ളിയിലെ ഫാ. പോൾ എത്തിയത് മതേതരത്വത്തിെൻറയും മതമൈത്രിയുടെയും നവചൈതന്യമായി. കലൂർ കെ.എസ്.സി.എ സെൻറ് ആൻറണീസ് യൂനിറ്റിെൻറയും കലൂർ മിനി മാർക്കറ്റ് സ്റ്റാൾ ഒാണേഴ്സ് അസോസിയേഷെൻറയും നേതൃത്വത്തിലാണ് ഇഫ്താർ സംഘടിപ്പിച്ചത്. മുഖ്യാതിഥികളായ ഉസ്താദ് അൻവറെയും സ്വാമി ശിവസ്വരൂപാനന്ദയെയും സംഘാടകരായ ജെ.ജെ. കുറ്റിക്കാട്ട്, എം.സി. ലോറൻസ്, ജയിംസ്, സലിം എന്നിവരെയും ഒരു കുടക്കീഴിൽ നിർത്തി സന്ദേശം നൽകി. ഉസ്താദ് അൻവറിെൻറയും സ്വാമി ശിവസ്വരൂപാനന്ദയുടെയും പ്രഭാഷണത്തിനുശേഷം നോമ്പുതുറയും പ്രാർഥനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.