കളമശ്ശേരി: മഞ്ഞുമ്മൽ-മുട്ടാർ റോഡിെൻറ വശങ്ങളിലെ അനധികൃത കടകൾ പൊളിക്കാൻ ഏലൂർ നഗരസഭ കൗൺസിൽ തീരുമാനം. മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മുട്ടാർ പാലം വരെയുള്ള ഭാഗങ്ങളിലെ കടകൾ നീക്കാനാണ് തീരുമാനം. വീതി കുറഞ്ഞ ഈ റോഡിൽ സദാ വാഹനങ്ങളുടെ തിരക്കാണ്. ഗതാഗതക്കുരുക്കും പതിവാണ്. നേരത്തേ റോഡരികിലെ കടകൾ നീക്കാനുള്ള നടപടി സ്വീകരിക്കാൻ ഏലൂർ എസ്.ഐയുടെ നിർദേശം നഗരസഭക്ക് ലഭിച്ചിരുന്നു. ഇതും പരിഗണിച്ചാണ് ചെയർപേഴ്സൻ സി.പി. ഉഷയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ കടകൾ നീക്കാൻ തീരുമാനിച്ചത്. നിർത്തിയിട്ട വാഹനങ്ങളിൽ മിനിലോറി ഇടിച്ചു; 12 വാഹനത്തിന് കേടുപാട് കളമശ്ശേരി: റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ മിനിലോറി ഇടിച്ച് 12ഓളം വാഹനത്തിന് കേടുപാടുണ്ടായി. വട്ടേക്കുന്നം കെ.ബി പാർക്കിന് സമീപം ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ലോഡുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇടിച്ചുമറിച്ച ഇരുചക്രവാഹനങ്ങളിലൊന്ന് ചക്രത്തിനടിയിൽ കുരുങ്ങിയാണ് ലോറി നിന്നത്. സമീപത്തെ പള്ളിയിൽ നമസ്കാരത്തിനെത്തിയവരുടെ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.