മാവേലിക്കര നഗരസഭ പാര്‍ക്ക് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

മാവേലിക്കര: മാവേലിക്കര നഗരസഭ കുട്ടികള്‍ക്ക് തുറന്നുകൊടുത്ത പാര്‍ക്കില്‍ നഗരസഭ പ്രദേശത്തെ മാലിന്യം നിക്ഷേപിക്കുന്നു. നിലവില്‍ നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് പാര്‍ക്കില്‍ ദിവസേന എത്തുന്നത്. ദുര്‍ഗന്ധത്താൽ പാര്‍ക്കിന് പിന്‍ഭാഗത്തേക്ക് വരാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കുട്ടികളുമായെത്തുന്ന രക്ഷിതാക്കള്‍ പറയുന്നു. നഗരസഭ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് കൂടാതെ തപാൽ വകുപ്പി​െൻറ ഓഫിസും ഇവിടെ പ്രവര്‍ത്തിക്കുന്നു. ദുര്‍ഗന്ധം അസഹനീയമായതായി ഓഫിസിലെ ജീവനക്കാരും ഇവിടെയെത്തുന്നവരും ആരോപിക്കുന്നു. സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഇവിടെ ദിവസേന എത്തുന്ന ചില കുട്ടികളിലും എച്ച്1 എന്‍1 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ഇത്തരം നിരുത്തരവാദപരമായ നിലപാടുകള്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍. മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതിന് ശേഷം പ്രദേശത്തെ കിണറുകളിലെ ജലവും മലിനമാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പുതിയകാവ് ചന്തയിലെ മാലിന്യ നിക്ഷേപം നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ മുനിസിപ്പല്‍ പാര്‍ക്കിലേക്ക് നിക്ഷേപിക്കാന്‍ ആരംഭിച്ചത്. ഇവിടേക്ക് വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള മാലിന്യവും നിര്‍ബാധം തള്ളുകയാണ്. പുതിയകാവിലെ മാലിന്യ സംസ്‌കരണം നിര്‍ത്തിവെച്ചപ്പോള്‍ കാളച്ചന്തയിലെ എയ്റോബിക് കമ്പോസ്റ്റിലായിരിക്കും ഇനി മാലിന്യസംസ്‌കരണം നടത്തുക എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, കാളച്ചന്തയിലെ മാലിന്യ സംസ്‌കരണ പ്ലാൻറി​െൻറ പ്രവര്‍ത്തനം ആരംഭിച്ചിട്ടിെല്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.