ചാരുംമൂട്: ചുനക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷനൽ വിഭാഗം എൻ.എസ്.എസ് യൂനിറ്റിെൻറയും ആയുർവേദ-ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് പുലരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ബേബി ശ്രീകല മാധവൻ അധ്യക്ഷത വഹിച്ചു. ഡോ. ജസീമ ബീഗം, ഡോ. പി.കെ. മാമൻ, സലാമ ജോസ്, അനിൽകുമാർ കോയിക്കൽ, മുഹമ്മദ് തസ്നി എന്നിവർ നേതൃത്വം നൽകി. മുഹമ്മ: പഞ്ചായത്തും ഗവ. ആയുർവേദ ഡിസ്‌പെന്‍സറിയും ആയുഷ് വെല്‍നസ് സെൻററും സംയുക്തമായി യോഗ ദിനാഘോഷം സംഘടിപ്പിച്ചു. മുന്നൂറോളം ബഹുജനങ്ങളും സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വിഭാഗവും യോഗ പരിശീലനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ വിഷ്ണു മോഹന്‍, ജെ.എസ്. ശ്രീകുമാര്‍, ഉഷ ബാലചന്ദ്രന്‍, നിവേദ്യ, ലക്ഷ്മി, എസ്.ജി. ഗിരിനാഥന്‍, പഞ്ചായത്ത് അംഗങ്ങളായ ഡി. സതീശന്‍, ദീപ അജിത്കുമാര്‍, എം.വി. വേലായുധന്‍, സി.ബി. ഷാജികുമാര്‍ എന്നിവര്‍ സംസാരിച്ചു. വള്ളികുന്നം:- വള്ളികുന്നം പടയണിവെട്ടം എന്‍.വി.എം.എല്‍.പി.എസില്‍ യോഗ ദിനം കായികപരിശീലകന്‍ ശിവന്‍കുട്ടിനായര്‍ ഉദ്ഘാടനം ചെയ്തു. കോറാട്ട് വാസുദേവന്‍പിള്ള യോഗദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക മിനി അധ്യക്ഷത വഹിച്ചു. അധ്യാപിക അജിത സംസാരിച്ചു. ഹരിപ്പാട്: മണ്ണാറശാല യു.പി സ്‌കൂളിൽ യോഗ ദിനം ആചരിച്ചു. യോഗാചാര്യൻ പി.എം. തുളസീധരൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എസ്. നാഗദാസ് അധ്യക്ഷത വഹിച്ചു. യോഗാചാര്യന്മാരായ എൻ.സി. ബോസ്, പി.എം. തുളസീധരൻ എന്നിവർ ക്ലാസ് നയിച്ചു. വിദ്യാർഥികളുടെ യോഗ പ്രദർശനം നടന്നു. അധ്യാപകരായ എൻ. ജയദേവൻ, ഇ.എൻ. ശ്രീദേവി, ഗിരീഷ് ഉണ്ണിത്താൻ, ആർ. വിജയരാജ്, ഷജിത്ത് ഷാജി എന്നിവർ നേതൃത്വം നൽകി. ഹരിപ്പാട്: കുമാരപുരം പബ്ലിക് ലൈബ്രറിയുടെയും പ്രകൃതിജീവന സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തി. പി. ഗോപാലൻ, രാധാകൃഷ്ണൻ, സി. ഷിബു, വി. വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി. തലവടി: പഞ്ചായത്തിെൻറയും ആയുര്‍വേദ ആശുപത്രിയുെടയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. തലവടി ജി.വി.എച്ച്.എസ്.എസില്‍ നടന്ന ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജനൂപ് പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. ജി. പ്രകാശ് കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി. അജിത്കുമാര്‍ പിഷാരത്ത്, സുഷമ്മ സുധാകരന്‍, ബി. ഉഷാകുമാരി, ഏലിശ്വ, ഇ. മിനി, ആർ.ടി. സുരേഷ്, നന്ദകുമാര്‍, ബിനോയ്, ടെസി പി. മാത്യു എന്നിവര്‍ സംസാരിച്ചു. തിരുവൻവണ്ടൂർ: പഞ്ചായത്തിെൻറയും തിരുവന്‍വണ്ടൂര്‍ ആയുര്‍വേദ ഡിസ്പന്‍സറിയുടെയും ആഭിമുഖ്യത്തില്‍ യോഗ ദിനാചരണവും പരിശീലനവും പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് രശ്മി സുഭാഷ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് വൈസ് പ്രസിഡൻറ് മനു തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഗിരിജ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കല രമേശ്, സ്ഥിരംസമിതി അംഗമായ വത്സമ്മ സുരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി സജീവ്, ഗീത സുരേന്ദ്രന്‍, പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ്, ടി. ഗോപി, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീത, അശോക് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി എന്നിവര്‍ പങ്കെടുത്തു. വെൺമണി മർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് യൂനിറ്റുകളുടെ വെൺമണി എസ്.െഎ കെ.കെ. ജോസ് ഉദ്ഘാടനം ചെയ്തു. എം.കെ. മുരളി, സജുമോൻ, ജി. ബിജു, സിബി റെയ്ച്ചൽ തോമസ്, ജോൺ കെ. അലക്സാണ്ടർ എന്നിവർ സംസാരിച്ചു. ഉമേഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ യോഗ പരിശീലിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.