മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ 56-ാം നമ്പര്‍ അംഗന്‍വാടി എല്‍ദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എൽ.എ ജോസഫ് വാഴക്കെൻറ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് അംഗന്‍വാടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സി സ്കറിയ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന് മുഖ്യാതിഥിയായി. സജി.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അബ്രഹാം എന്നിവർ പങ്കെടുത്തു. വിമുക്തഭട ഭവന് ഉദ്ഘാടനം മൂവാറ്റുപുഴ: സിവിൽ സ്റ്റേഷന് സമീപം നിർമിച്ച വിമുക്തഭട ഭവന് ഉദ്ഘാടനം ഐ.എൻ.എസ് വെണ്ടുരുത്തി ആൻഡ് സ്റ്റേഷന് കമാന്‍ഡര്‍ ഇ.സി.എച്ച്.എസ്(നേവി) കമഡോര്‍ ജി. പ്രകാശ് നിര്‍വഹിച്ചു. റീജനല്‍ സെൻറര്‍ ഇ.സി.എച്ച്.എസ് കമഡോര്‍ എ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശിധരന്‍ ലിഫ്റ്റിെൻറയും വി.എസ്.എം(റിട്ട) കമഡോര്‍ പി.സുരേഷ് സി.എസ്.ഡി കാൻറീന് കെട്ടിടത്തിെൻറ താക്കോല്‍ദാനവും നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ബി.എസ്. നായര്‍, ജനറല്‍ സെക്രട്ടറി സി.പി. വിന്‍സൻറ് എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി: ശുചീകരണവുമായി ഫയർഫോഴ്സും മൂവാറ്റുപുഴ: പകർച്ചവ്യാധികൾ തടയാൻ സഹായവുമായി മൂവാറ്റുപുഴ ഫയർഫോഴ്സും. പരിസര മലിനീകരണം മൂലം പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഫയർഫോഴ്സ് സംഘം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മണിക്കൂറുകൾ നീണ്ടു . ഗവ. ഹോമിയോ ആശുപത്രി, ജനറൽ ആശുപത്രി പരിസരം വൃത്തിയാക്കി. ഓടകൾ വെള്ളമടിച്ചു വൃത്തിയാക്കി. ശുചിത്വമിഷെൻറ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫയർ ഓഫിസർ ജോൺ ജി പ്ലാക്കിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.