കരനെൽകൃഷി ആരംഭിച്ചു

മൂവാറ്റുപുഴ: ഗവ. ഇൗസ്റ്റ് ഹൈസ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമിക്കുന്നതി​െൻറ മുന്നോടിയായി കരനെൽ കൃഷി ആരംഭിച്ചു. മൂവാറ്റുപുഴ കൃഷിഭവ‍​െൻറ സഹകരണത്തോടെയുള്ള കരനെൽ കൃഷിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ കെ.എ. അബ്ദുസ്സലാം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. തിലകൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസി. ഡയറക്ടർ കെ. മോഹനൻ പദ്ധതി വിശകലനം നടത്തി. സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളായ ഗോപകുമാർ, എം.കെ. അയൂബ്, രാധാകൃഷ്ണൻ, ബിനുമോൻ മണിയകുളം, ബിജി തോമസ്, എം.എൻ. സുനിത എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്തെ പത്ത് സ​െൻറ് സ്ഥലത്താണ് കരനെൽ കൃഷി ഇറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.