നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്​ നിന്നു; വൻ അപകടം ഒഴിവായി

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട് കൊക്കയിലേക്ക് കുതിച്ച കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് മരം രക്ഷകനായി. മരത്തിലിടിച്ച് നിന്നതിനാൽ ബസ് കൊക്കയിലേക്ക് മറിഞ്ഞില്ല. അപകടത്തിൽ 20 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. നിർമാണം നടക്കുന്ന മൂവാറ്റുപുഴ-കോട്ടയം എം.സി റോഡിൽ ആറൂർ മഞ്ഞുമാക്കിത്താഴത്ത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് -മൂന്നാറിന് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കെ.എസ്.ടി.പിയുടെ റോഡ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് അറുപതടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് കുതിക്കുകയായിരുന്നു. റോഡ് പണിയുടെ ഭാഗമായി പത്ത് മീറ്റർ വീതിയിൽ ഇവിടെ മണ്ണിട്ടുയർത്തിയിട്ടുണ്ട്. എന്നാൽ, സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. റോഡിൽനിന്ന് മുന്നോട്ട് പാഞ്ഞ ബസ് റോഡരികിൽ നിന്ന മരത്തിലിടിച്ചശേഷം കൊക്കയിലേക്ക് ചരിഞ്ഞു. ഭാഗ്യം കൊണ്ടാണ് ബസ് മറിയാതിരുന്നത്. സമീപത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയിരുന്നവർ സംഭവം കണ്ട് ഓടിയെത്തി. അടുത്തുണ്ടായിരുന്ന എക്സ്കവേറ്റർ ഉപയോഗിച്ച് ബസ് താങ്ങി നിർത്തിയശേഷം യാത്രക്കാരെ പുറത്തിറക്കി. ഇതിനൊപ്പം കെ.എസ്.ടി.പിയുടെ രണ്ട് െക്രയിനുകൾ ഉപയോഗിച്ച് ബസ് നിവർത്തി. കൂത്താട്ടുകുളം ഫയർഫോഴ്സും സ്ഥലത്തെത്തി. സാരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.