എഴുപതിലും ബൈക്കിൽ മിന്നും പ്രകടനവുമായി പാലാ തങ്കച്ചന്‍

മാവേലിക്കര: മാവേലിക്കരയുടെ നഗരവീഥിയിലെ തിരക്കൊഴിഞ്ഞ വൈകുന്നേരത്ത് എവിടെനിന്നോ എത്തി ജാവ ബൈക്കി​െൻറ കാതടപ്പിക്കുന്ന ശബ്ദം. അതില്‍ ചെറുപുഞ്ചിരിയുമായി എഴുപതിൽ എത്തിനില്‍ക്കുന്ന പാലാ തങ്കച്ചന്‍. ബുദ്ധജങ്ഷന്‍ നിരത്തില്‍ അദ്ദേഹം പ്രകടനം ആരംഭിച്ചതോടെ നഗരത്തി​െൻറ നാനാഭാഗത്തുനിന്നും കാഴ്ചക്കാര്‍ യജ്ഞസ്ഥലത്തേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് അരമണിക്കൂര്‍ ത​െൻറ ജാവയില്‍ മിന്നുന്ന പ്രകടനമാണ് എഴുപതുകാരന്‍ കാഴ്ചവെച്ചത്. െചേക്കാസ്ലോവാക്യയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് 1957 മോഡല്‍ ജാവാ ബൈക്ക്. 1965 മുതല്‍ ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ യജ്ഞം ഇന്നും അദ്ദേഹം ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നു. മധ്യതിരുവിതാംകൂറിലെ പഴയകാല വാഹന പ്രേമികളുടെ ക്ലബായ ടീം റെയര്‍ എന്‍ജിന്‍സ് സംഘടിപ്പിച്ച ആദരവ് പരിപാടിയുടെ ഭാഗമായിരുന്നു അഭ്യാസ പ്രകടനം. ദശാബ്ദങ്ങളായി മോട്ടോര്‍ സൈക്കിള്‍ യജ്ഞം നടത്തിവരുന്ന പാലാ തങ്കച്ചനെയും മോട്ടോര്‍ സൈക്കിളില്‍ മാവേലിക്കരയില്‍നിന്ന് ആരംഭിച്ച യാത്ര നേപ്പാൾ, ഭൂട്ടാന്‍, അരുണാചല്‍ ചുറ്റി മാവേലിക്കരയില്‍ അവസാനിപ്പിച്ച യദു രമേശ് എന്നിവരെയും സംഘടന ആദരിച്ചു. ടീം റെയര്‍ എൻജിന്‍സ് പ്രസിഡൻറ് ബിനുഖാന്‍ താമരക്കുളം, വൈസ് പ്രസിഡൻറ് കിരണ്‍ ജി.കെ. മാവേലിക്കര, സെക്രട്ടറി ബോബന്‍ ഓച്ചിറ, രക്ഷാധികാരി രവി മാങ്കാംകുഴി, പ്രോഗ്രാം കോഒാഡിനേറ്റര്‍ ബിനു ബാലൻ, ബിസി ഡീസല്‍സ് എന്നിവര്‍ സംസാരിച്ചു. ടീം ആര്‍ എക്‌സ് ബേണേഴ്‌സ് മാവേലിക്കര, ചെങ്ങന്നൂര്‍ മോട്ടോര്‍ ക്ലബ്, അടൂര്‍ ആര്‍ എക്‌സ് ഗ്രൂപ് എന്നീ ക്ലബുകളുടെ പ്രതിനിധികള്‍ പരിപാടിയില്‍ ഭാഗഭാക്കായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.