ആലുവ: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ എസ്.എന്‍.ഡി.പി ആലുവ യൂനിയന്‍ മുന്‍ ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. 2008 മുതല്‍ 2014 വരെയുള്ള കണക്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് യോഗാംഗങ്ങളെന്ന നിലയിലെ എല്ലാ അവകാശങ്ങളും അധികാരങ്ങളും തടഞ്ഞുെവച്ചിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. യൂനിയന് നഷ്‌ടമായ 11,91,745 രൂപ പ്രസ്തുത കാലയളവില്‍ ഭാരവാഹികളായവരില്‍നിന്ന് ഈടാക്കുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ യൂനിയനെ ചുമതലപ്പെടുത്തി. ക്രമക്കേട് നടന്ന കാലയളവില്‍ യൂനിയന്‍ പ്രസിഡൻറായിരുന്ന സി.വി. അനില്‍ കുമാര്‍, സെക്രട്ടറി കെ.എന്‍. ദിവാകരന്‍ എന്നിവര്‍ യൂനിയന്‍ ഫണ്ട് ബാങ്കില്‍ അടക്കാതെ കൈവശംെവച്ച് ദുര്‍വിനിയോഗം ചെയ്തു. ഇതുവഴി കണക്കില്‍ 59,96,946 രൂപ കണ്ടെത്തിയതില്‍നിന്ന് 54,34,329 രൂപ തിരിച്ചടച്ചതായി യോഗം കൗണ്‍സില്‍ വിലയിരുത്തി. കൂടാതെ യൂനിയന് പലിശ ഇനത്തില്‍ നഷ്‌ടമായ 6,29,416 രൂപ ഉള്‍പ്പെടെ 11,91,745 രൂപ ഈടാക്കേണ്ടതുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ മുന്‍ പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ യോഗാംഗമെന്ന നിലയിലുള്ള അവകാശങ്ങളും അധികാരങ്ങളും ആറുവര്‍ഷത്തേക്ക് കൗണ്‍സില്‍ തടഞ്ഞുെവച്ചു. കണക്കുകളില്‍ പൂര്‍ണ ബോധ്യംവരാതെ അംഗീകരിച്ചതിെൻറ കൂട്ടുത്തരവാദിത്തം കൗണ്‍സില്‍ അംഗങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ 2008 മുതല്‍ 2014 വരെ കൗണ്‍സില്‍ അംഗങ്ങളായിരുന്ന ആര്‍.കെ. ശിവന്‍, ടി.കെ. ഹരിദാസന്‍, പി.എം. വേണു, ടി.കെ. ബിജു, ഡോ. എന്‍. മോഹനന്‍, കെ. മോഹനന്‍, ജി. രവീന്ദ്രന്‍, എന്‍.എന്‍. ശശി, വി.ജി. സുനില്‍, എ.വി. രാജു, എ.ആര്‍. ഉണ്ണികൃഷ്ണന്‍, എം.കെ. ശശി, എം.കെ. സിബി, പി.ഐ. സമീരണന്‍ എന്നിവരുടെ അവകാശങ്ങള്‍ രണ്ട് വര്‍ഷത്തേക്കും തടഞ്ഞു. യൂനിയന്‍ കൗണ്‍സിലില്‍ കണക്കുകള്‍ അംഗീകരിക്കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തിയ കെ.എസ്. സ്വാമിനാഥന്‍, കെ.കെ. മോഹനന്‍, കെ. കുമാരന്‍ എന്നീ അംഗങ്ങളെ ശിക്ഷണ നടപടിയില്‍നിന്ന് ഒഴിവാക്കി. കുറുമശ്ശേരി ശാഖ സംരക്ഷണ സമിതി ഭാരവാഹികളാണ് ക്രമക്കേട് സംബന്ധിച്ച് യോഗ നേതൃത്വത്തിന് പരാതി നല്‍കിയത്. വരവുെചലവ് കണക്കുകള്‍ക്ക് പുറെമ മൈക്രോ ഫിനാന്‍സ് കണക്കുകള്‍, പരസഹായനിധി എന്ന പേരിലെ ചിട്ടികളിലും ക്രമക്കേട് നടന്നതായി പരാതി യോഗം കൗണ്‍സിലിന് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസിന്മേലുള്ള വിശദീകരണത്തിെൻറ അടിസ്ഥാനത്തില്‍ നേരത്തേതന്നെ യൂനിയന്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.