മെറിറ്റ്​ അവാർഡും ഇഫ്​താർ സംഗവും

ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.സി. നിസാർ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ അവാർഡ് വിതരണവും നഗരസഭ ചെയർമാൻ തോമസ് ജോസഫ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. അഡ്വ. എ. പൂക്കുഞ്ഞ് ആമുഖപ്രഭാഷണം നടത്തി. ആറ്റക്കോയ തങ്ങൾ റമദാൻ സന്ദേശവും കമാൽ എം. മാക്കിയിൽ അനുമോദന പ്രസംഗവും നടത്തി. സിവിൽ സർവിസ് റാങ്ക് ജേതാവ് മുഹമ്മദ് ഹനീഫ്, മാധ്യമപ്രവർത്തകൻ കളർകോട് ഹരികുമാർ എന്നിവരെ ആദരിച്ചു. എം. ലിജു, ഷേക്ക് പി. ഹാരിസ്, എ.എ. ഷുക്കൂർ, എച്ച്. സലാം, ടി.എച്ച്.എം. ഹസൻ, ജമാൽ പള്ളാത്തുരുത്തി, നിസാർ മാക്കിയിൽ, തൈക്കൽ സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.