അലങ്കാരമത്സ്യ കൃഷി: കേന്ദ്രസർക്കാർ നിരോധന​ത്തിനെതിരെ കേരളം

കൊച്ചി: അലങ്കാരമത്സ്യ കൃഷിയിലും വിപണനത്തിലും അക്വേറിയം നടത്തിപ്പിലും ഏർപ്പെട്ടിരിക്കുന്നവർക്കുമേൽ കർശന നിയന്ത്രണം അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒാർണമ​െൻറൽ ഫിഷ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. കേന്ദ്ര വിജ്ഞാപനം നടപ്പാക്കപ്പെട്ടാൽ കേരളത്തിെല 90 ശതമാനം സംരംഭകരുടെയും പ്രവർത്തനം ഫലത്തിൽ നിരോധിക്കപ്പെടുമെന്ന് നിവേദകസംഘം പറഞ്ഞു. വിജ്ഞാപനം പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് സംസ്ഥാനം കത്തയച്ചിട്ടും പ്രധാനമന്ത്രിയുമായി ഇക്കാര്യം നേരിൽ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടർ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്നും മുഖമന്ത്രി അറിയിച്ചു. കേരള മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്, ഒ.എഫ്.എ കേരള സംസ്ഥാന കോഒാഡിനേറ്റർ കിരൺ മോഹൻ, ലിേയാ ജോസഫ് തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കപ്പൽ അപകടം: നടപടി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം കൊച്ചി: കപ്പൽ ഇടിച്ച് കാർമൽ മാത എന്ന ബോട്ട് തകരുകയും രണ്ട് തൊഴിലാളികൾ മരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണവും തുടർ നടപടികളും ഇഴഞ്ഞുനീങ്ങുന്നതിൽ കേരള മത്സ്യത്തൊഴിലാളി െഎക്യവേദി പ്രതിഷേധം രേഖപ്പെടുത്തി. 11ദിവസം കഴിഞ്ഞിട്ടും കാണാതായ തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. അപകടത്തിന് കാരണക്കാരായ കപ്പലി​െൻറ ക്യാപ്റ്റനെയോ ജീവനക്കാരെയോ അറസ്റ്റ് ചെയ്തിട്ടില്ല. കപ്പലിലെ ചരക്കുകൾ ബാർജിൽ കയറ്റി ഭാരം കുറച്ചശേഷം തുറമുഖത്ത് ബർത്ത് ചെയ്യുന്ന നിലപാടിൽനിന്ന് പോർട്ട് ട്രസ്റ്റ് പിേന്നാട്ട് പോയിരിക്കുകയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ഏകോപനവും നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്ന് മർക്കെ​െൻറൽ നിയമവിദഗ്ധനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി െഎക്യവേദി മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചു. െഗസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: സ​െൻറ് ആൽബർട്സ് കോളജ് ഹിസ്റ്ററി വിഭാഗത്തിൽ െഗസ്റ്റ് അധ്യാപകരെ (സർക്കാർ ഒഴിവ്) ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 11ന് കോളജ് ഒാഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.