യോഗ ദിനാചരണം

ആലുവ: യു.സി കോളജില്‍ ലോക യോഗ ദിനം ആചരിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. പി. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ. അനില്‍ തോമസ് കോശി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ കെ.എസ്. നാരായണന്‍ യോഗദിന സന്ദേശം നല്‍കി. സുബേദാർ മേജർ യാദവ്, ഡോ. എം. ബിന്ദു, ഡോ. കുര്യൻ സോമൻ, ലഫ്. ഡോ. ഗീതിക, ഡോ. ഡീനോ എന്നിവർ സംസാരിച്ചു. യോഗചാര്യ മജ്ഞുനാഥ് ക്ലാസ് നയിച്ചു. യു.സി കോളജ് കായിക വിഭാഗം, എൻ.എസ്.എസ് യൂനിറ്റ്, എൻ.സി.സി, ഏലൂർ 22 (കെ) ബി.എൻ ബാറ്റലിയൻ എൻ.എസി.സി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. എന്‍.എസ്.എസ് ആലുവ താലൂക്ക് യൂനിയന്‍ മാനവ വിഭവശേഷി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിലെ പ്രസിഡൻറ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രഫ. കെ.എസ്.ആര്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. മാനവ വിഭവശേഷി വിഭാഗം കോഒാഡിനേറ്റർ അഡ്വ. രമ മേനോൻ, യൂനിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, ഡി. ദാമോദര കുറുപ്പ്, പി.എസ്. ബാബുകുമാർ, സി.എൻ. വിജയകുമാർ, വനിത യൂനിയൻ പ്രസിഡൻറ് എൻ.ടി. ജലകുമാരി, ഉഷ ബാലകൃഷ്ണൻ, രതി സതീശൻ എന്നിവർ സംസാരിച്ചു. വിവിധ കരയോഗങ്ങളില്‍നിന്ന് മുന്നൂറോളം പേര്‍ പങ്കെടുത്ത ദിനാചരണത്തില്‍ യോഗ പരിശീലക രാജശ്രീ ബി. മേനോന്‍ ക്ലാസ് നയിച്ചു. റൂറല്‍ ജില്ല പൊലീസ് ആസ്ഥാനത്ത് നടത്തി. ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു പരിപാടി. റൂറല്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരും ജില്ല പൊലീസ് ആസ്ഥാന ഓഫിസ് ജീവനക്കാരുമടക്കം മുന്നൂറോളം പേര്‍ പങ്കെടുത്തു. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ കുട്ടികള്‍ പി. മോഹന്‍കുമാറി‍​െൻറ നേതൃത്വത്തില്‍ യോഗാചരണത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.