കൊച്ചി: ദേശീയ ഹരിത ൈട്രബ്യൂണൽ വിധി ഉണ്ടാകുന്നതുവരെ പുതുവൈപ്പിലെ ഐ.ഒ.സി സംഭരണകേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നിർത്തിെവക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ഐ.ഒ.സി അധികൃതർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണം. തീരദേശ നിയന്ത്രണ വ്യാപനത്തിന് വിധേയമായി കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി നൽകിയ അനുമതിയുടെ നിബന്ധനകൾ നിർമാണപ്രവർത്തനങ്ങളിൽപാലിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. ജനസാന്ദ്രതയേറിയ പുതുവൈപ്പിൽനിന്ന് സംഭരണകേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിെൻറ സാധ്യതകളും പരിശോധിക്കണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. മുഖ്യമന്ത്രിയുടെ സവിശേഷശ്രദ്ധ ഈ വിഷയത്തിലുണ്ടാകണമെന്നും ആർച്ച്ബിഷപ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.