ജസ്​റ്റിസ്​ കർണൻ കൊച്ചിയിലെത്തിയത്​ സംശയത്തിനിട നൽകാതെ

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട ജസ്റ്റിസ് കർണൻ ഒളിവിൽ കഴിയാൻ കൊച്ചിയിലെത്തിയത് സംശയത്തിനിട നൽകാതെ. മാസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കർണൻ ഒളിവുവാസത്തിന് കൊച്ചി തെരഞ്ഞെടുത്തതും പിന്നീടുള്ള നീക്കങ്ങളും ഏറെ ആസൂത്രിതമായിരുന്നു. തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കളാണ് എല്ലാറ്റിനും സഹായികളായി ആദ്യവസാനം ഒപ്പമുണ്ടായിരുന്നത്. കൊച്ചിയിൽ കർണന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പനങ്ങാട് ചാത്തമ്മയിൽ കായലോരത്തെ ലേക് സിംഫണി റിസോർട്ടിലാണ് കർണനും സംഘവും മൂന്നു പകലും നാലു രാത്രിയും കഴിഞ്ഞത്. ചെന്നൈ മുടിയമ്മൻ സ്ട്രീറ്റിലെ എ.എം. രാജ് എന്നയാളുടെ പേരിൽ ഡ്രൈവിങ് ലൈസൻസി​െൻറ പകർപ്പ് നൽകി ഒാൺലൈനായാണ് മുറി ബുക്ക് ചെയ്തത്. 3,850 രൂപ ദിവസ വാടകയുള്ള ലേക്വ്യൂ പ്രീമിയം മുറിയിലാണ് മൂന്നു പേരും താമസിച്ചത്. ഇതേക്കുറിച്ച് മാധ്യമ വാർത്തകൾക്കപ്പുറം ഒന്നുമറിയില്ലെന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് 'മാധ്യമ'ത്തോട് പറഞ്ഞു. കർണൻ അറസ്റ്റിലായതിനെത്തുടർന്ന് പനങ്ങാട് എസ്.െഎ കെ. ദിലീപ് കുമാർ റിസോർട്ടിലെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും രജിസ്റ്റർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചെക് ഒൗട്ട് തീയതി സംബന്ധിച്ച് സംശയമുണ്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവിനോട് ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. കോടതി നിർദേശിച്ചാൽ മാത്രമേ റിസോർട്ട് അധികൃതർക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് എസ്.െഎ. പറഞ്ഞു. ഇൗ മാസം 11ന് ഉച്ചകഴിഞ്ഞ് 3.45നാണ് വെള്ള ടാക്സി കാറിൽ കർണനും മറ്റു രണ്ടു പേരും റിസോർട്ടിലെത്തിയത്. 14ന് രാത്രിയാകും മുേമ്പ മടങ്ങി. വന്ന ശേഷം അന്നു മാത്രമാണ് കർണൻ പുറത്തിറങ്ങിയത്. മറ്റു രണ്ടു പേരും മിക്ക ദിവസവും പുറത്തുപോകുകയും ഭക്ഷണം വാങ്ങിവരുകയും ചെയ്തിരുന്നു. വള്ളക്കാരിൽ ചിലർ റിസോർട്ട് വരാന്തയിൽ കർണനെപോലൊരാൾ കസേരയിൽ ഇരിക്കുന്നത് കണ്ടതായി പറയുന്നുണ്ട്. 11ന് വന്നിറങ്ങുേമ്പാൾ കർണനെ കണ്ടിരുന്നെന്നും അറസ്റ്റിലായപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും റിസോർട്ടിലെ പാചകക്കാരൻ ജോൺസൺ പറഞ്ഞു. സംഘത്തിലുള്ളത് ജസ്റ്റിസ് കർണനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് റിസോർട്ട് ഉടമ ഹരിയും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.