വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വാർഷിക പൊതുയോഗം

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂൈല 11ന് രാവിലെ ഒമ്പതിന് ആലപ്പുഴ കാർമൽ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യൂനിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും. ജി.എസ്.ടി നടപ്പാക്കുമ്പോൾ കമ്പ്യൂട്ടർ ബില്ല് നിർബന്ധമായ സാഹചര്യത്തിൽ ചെറുകിട വ്യാപാരികൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ പലിശരഹിത വായ്പ അനുവദിക്കണമെന്ന് ജില്ല ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് രാജു അപ്സര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡൻറുമാരായ വർഗീസ് വല്ല്യാക്കൽ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, പ്രതാപൻ സൂര്യാലയം, വി.സി. ഉദയകുമാർ, തോമസ് കണ്ടഞ്ചേരി, സെക്രട്ടറിമാരായ യു.സി. ഷാജി, പി.സി. ഗോപാലകൃഷ്ണൻ, വേണുേഗാപാലക്കുറുപ്പ്, ഐ. ഹലീൽ, മുജീബ് റഹ്മാൻ, അശോക പണിക്കർ എന്നിവർ സംസാരിച്ചു. കടലാക്രമണം; യോഗതീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കത്ത് നല്‍കി ആലപ്പുഴ: ജില്ലയിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരുമാസം മുമ്പ് ചേര്‍ന്ന യോഗം പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നെങ്കിലും അവയൊന്നും പ്രാവര്‍ത്തികമായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ജില്ലയില്‍ പ്രത്യേകിച്ച് ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം അതിരൂക്ഷമാണ്. വീടുകളും വസ്തുവകകളും ഏതുനിമിഷവും കടലെടുക്കാവുന്ന സ്ഥിതിവിശേഷമാണ് പലയിടങ്ങളിലുമുള്ളത്. പാവപ്പെട്ട ജനങ്ങള്‍ ഭീതിയോടെയാണ് ഓരോദിവസവും തള്ളിനീക്കുന്നത്. എന്നിട്ടും പുലിമുട്ടുകൾ ഉള്‍പ്പെടെ പ്രതിരോധ സംവിധാനം ഇതേവരെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ലെന്ന് കത്തില്‍ പറയുന്നു. വിദ്യാർഥികൾക്ക് സ്കോളർഷിപ് ആലപ്പുഴ: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷ​െൻറ വിദ്യാഭ്യാസ േപ്രാത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്. ഒറ്റത്തവണയായി 5000 രൂപയാണ് നൽകുന്നത്. അപേക്ഷകർ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും 2016-17 വർഷം സ്റ്റേറ്റ് സിലബസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയവരും എല്ലാ വിഷയത്തിലും എ പ്ലസ് േഗ്രഡ് ലഭിച്ചവരുമായിരിക്കണം. കുടുംബ വാർഷികവരുമാനം 1,20,000 രൂപയിൽ കവിയരുത്. അപേക്ഷ ജൂലൈ അഞ്ചിന് മുമ്പ് www.ksbcdc.com എന്ന വെബ്സൈറ്റ് മുഖാന്തരം സമർപ്പിക്കണം. വിദ്യാർഥികൾ അസ്സൽ രേഖകളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സഹിതം, കോർപറേഷനിൽ നിന്നുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് അതത് ജില്ല ഓഫിസുകളിൽ സർട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.