വാഴ്​സിറ്റി വാർത്തകൾ

ബിരുദപ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മ​െൻറ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സര്‍വകലാശാലയുടെ 2017--18 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മ​െൻറ് http://admissions.keralauniversity.ac.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മ​െൻറ് പരിശോധിക്കാം. ഒന്നാംഘട്ടത്തില്‍ അലോട്ട്‌മ​െൻറ് ലഭിക്കാത്തവരും എന്നാല്‍ രണ്ടാംഘട്ടത്തില്‍ അലോട്ട്‌മ​െൻറ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്മിഷന്‍ ഫീസ് അടക്കാനുള്ള ചെലാന്‍ പ്രിൻറൗട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടക്കണം. ഒന്നാംഘട്ട അലോട്ട്‌മ​െൻറില്‍ ഫീസ് അടച്ചവര്‍ വീണ്ടും ഫീസ് അടക്കേണ്ടതില്ല. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1525 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 840 രൂപയുമാണ്. ഫീസ് ബാങ്കില്‍ അടച്ചുകഴിഞ്ഞാല്‍ ഇവര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം (ജേര്‍ണല്‍ നമ്പർ) വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് രേഖപ്പെടുത്തി തങ്ങളുടെ അലോട്ട്‌മ​െൻറ് ഉറപ്പാക്കണം. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം യഥാസമയം ചേര്‍ക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മ​െൻറ് റദ്ദാകും. ഇങ്ങനെയുള്ളവരെ ഒരുകാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മ​െൻറുകളില്‍ പരിഗണിക്കില്ല. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മ​െൻറുകളില്‍ അലോട്ട്‌മ​െൻറ് ലഭിച്ചവര്‍ മൂന്നാംഘട്ട അലോട്ട്‌മ​െൻറ് പ്രസിദ്ധീകരിച്ച ശേഷംമാത്രം കോളജുകളില്‍ അഡ്മിഷന് ഹാജരായാല്‍ മതിയാകും. രണ്ടാംഘട്ട അലോട്ട്‌മ​െൻറില്‍ തൃപ്തരാണെങ്കില്‍ അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം വെബ്‌സൈറ്റില്‍ ചേര്‍ത്തശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ നീക്കംചെയ്യാം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത (മൂന്നാം) അലോട്ട്‌മ​െൻറില്‍ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ അലോട്ട്‌മ​െൻറ് ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്. സര്‍ട്ടിഫിക്കറ്റ് ഇന്‍ സോഫ്റ്റ്സ്‌കില്‍സ് ആൻഡ് പേഴ്‌സനാലിറ്റി െഡവലപ്‌മ​െൻറ്: പ്രവേശനം തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം സര്‍വകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികള്‍ക്കായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സോഫ്റ്റ് സ്‌കില്‍സ് ആൻഡ് പേഴ്‌സനാലിറ്റി െഡവലപ്‌മ​െൻറ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈര്‍ഘ്യം നാല് മാസം (100 മണിക്കൂർ). കോഴ്‌സ് ഫീസ് 4500 രൂപ. അപേക്ഷാഫീസ് 75 രൂപ. അവസാനതീയതി ജൂലൈ അഞ്ച്. വിശദവിവരങ്ങള്‍ക്ക് 0471-2302523. ബി.കോം ഫലം 2016 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് കരിയര്‍ റിലേറ്റഡ് ബി.കോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (2013 അഡ്മിഷന് മുമ്പുള്ളത്) ഡിഗ്രി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.ബി.എല്‍ ടീച്ചിങ് പ്രാക്ടീസ് ഒന്നാം സെമസ്റ്റര്‍ എം.ബി.എല്‍ കോഴ്‌സി​െൻറ ടീച്ചിങ് പ്രാക്ടീസ് പരീക്ഷ കേരള ലോ അക്കാദമിയിൽ ജൂലൈ 10-ന് രാവിലെ 10ന് നടക്കും. പരീക്ഷാർഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം. ബി.എഫ്.എ ഫലം 2017 മാര്‍ച്ചില്‍ നടത്തിയ ഒന്നാംവര്‍ഷ ബി.എഫ്.എ ഡിഗ്രി പരീക്ഷ, അവസാനവര്‍ഷ ബി.എഫ്.എ ഡിഗ്രി പരീക്ഷ എന്നിവയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 20 വരെ അപേക്ഷിക്കാം. എം.എസ്‌സി മാത്തമാറ്റിക്‌സ് ഫലം ഏപ്രിലില്‍ നടത്തിയ എം.എസ്‌സി മാത്തമാറ്റിക്‌സ് 2015-17 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ശീതള്‍ എസ് (150506/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി. പൊളിറ്റിക്കല്‍ സയന്‍സ് ഫലം ഏപ്രിലില്‍ നടത്തിയ പൊളിറ്റിക്കല്‍ സയന്‍സ് 2015-17 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആര്യ എം. നായര്‍ (150502/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി. എം.എ ഇസ്ലാമിക് ഹിസ്റ്ററി ഫലം ഏപ്രിലില്‍ നടത്തിയ എം.എ ഇസ്ലാമിക് ഹിസ്റ്ററി 2015--17 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റഹുമത്ത് ബീവി. എസ് (150506/2017) ഒന്നാം റാങ്ക് കരസ്ഥമാക്കി. ബി.വോക് (സോഫ്റ്റ്‌വെയര്‍ െഡവലപ്‌മ​െൻറ്) ഫലം 2016 നവംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബി.വോക് (സോഫ്റ്റ്‌വെയര്‍ െഡവലപ്‌മ​െൻറ്) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എം.ടെക് പരീക്ഷ ആറ്, ഏഴ് സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം 2013 സ്‌കീം -െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി, 2008 സ്‌കീം -സപ്ലിമ​െൻററി ജൂലൈ 2017) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 22 (50 രൂപ പിഴയോടെ ജൂണ്‍ 30, 125 രൂപ സൂപ്പര്‍ഫൈനോട് കൂടി ജൂലൈ മൂന്ന്) വരെ ഫീസടച്ച് അപേക്ഷിക്കാം. തീസിസ് ജൂലൈ 17-നകം സര്‍വകലാശാല ഓഫിസില്‍ സമര്‍പ്പിക്കണം. പ്രസ്തുത പ്രബന്ധം സമര്‍പ്പിക്കുന്നവര്‍ സര്‍വകലാശാല വെബ്‌സൈറ്റ് (www.exams.keralauniversity.ac.in) വഴി അപേക്ഷിക്കണം. ബി.ടെക് ഫലം ജൂലൈയില്‍ നടത്തുന്ന ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ് 2008 സ്‌കീം രണ്ട്, നാല് സെമസ്റ്ററുകളുടെ പുതുക്കിയ പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.ടെക് പരീക്ഷതീയതി മാറ്റം ജൂണ്‍ 26-ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം െറഗുലര്‍ പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.