ഡോ. ഹാദിയയെ കാണാന്‍ വീട്ടിലെത്തിയ എൻ.സി.എച്ച് ആര്‍.ഒ സംഘത്തെ പോലീസ് തടഞ്ഞു

ഡോ. ഹാദിയയെ കാണാന്‍ വീട്ടിലെത്തിയ എൻ.സി.എച്ച് ആർ.ഒ സംഘത്തെ പൊലീസ് തടഞ്ഞു കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ എൻ.സി.എച്ച് ആര്‍.ഒ സംഘത്തെ കാവൽക്കാരായ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സംഘം വൈക്കം ഡിവൈ.എസ്.പിയെ കണ്ട് ഹാദിയയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും കോടതി അനുമതി വേണമെന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. ഇതേ തുടര്‍ന്ന് സംഘം മടങ്ങി. എൻ.സി.എച്ച്.ആർ.ഒ കേരള ചാപ്റ്റര്‍ പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ.എം. ഷാനവാസ്, എം.കെ. ഷറഫുദ്ദീന്‍, അഡ്വ. ഷുക്കൂര്‍, കെ.പി.ഒ റഹ്മത്തുല്ല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ് കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും ഈ മേഖലക്ക് സംസ്ഥാനത്തി​െൻറ വികസനത്തില്‍ നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്ത് ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ്. വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സംഭാവന നല്‍കിയ സംരംഭകരെയും വിദ്യാഭ്യാസവിചക്ഷണെരയും ആദരിച്ചു. ഗവർണർ പി. സദാശിവം മുഖ്യാതിഥിയായി. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. ബി. അശോക്, കുഫോസ് വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എ. രാമചന്ദ്രൻ, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായർ, എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല കേരളയുടെ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, കേരള സ്‌റ്റേറ്റ് കൗണ്‍സിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ്ദാസ്, നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-ഇന്‍വെസ്റ്റ് ഇന്ത്യ വക്താവ് പ്രഭാത് ഗുസൈന്‍, ഐ.ഐ.എം ബംഗളൂരു മുന്‍ ഡയറക്ടർ പ്രഫ. ജെ. ഫിലിപ്, പ്രമുഖ മാനേജ്‌മ​െൻറ് വിദഗ്ധൻ സജീവ് നായര്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍സയന്‍സ് സര്‍വകലാശാല ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, എസ്.എസ്‌.യു.എസ് വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വര്‍ഗീസ് കയ്പനാടുക, വുഡിഡാറ്റാടെക് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകൻ അര്‍ജുന്‍ ഹരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.