മൂവാറ്റുപുഴ ആശ്രമം ബസ് സ്​റ്റാൻഡ്​ ഉദ്ഘാടനത്തിനൊരുങ്ങി അരക്കോടി രൂപ ​െചലവഴിച്ചാണ് നവീകരിച്ചത്

മൂവാറ്റുപുഴ: അരക്കോടി രൂപ െചലവഴിച്ച് മുഖംമിനുക്കിയ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനൊരുങ്ങി. വൈറ്റില മോബിലിറ്റി ഹബ് മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ബസ് സ്റ്റാൻഡി​െൻറ ഉദ്ഘാടനം അടുത്ത മാസം ആദ്യം നടക്കും. 4000 സ്ക്വയർ ഫീറ്റിൽ നിർമിച്ച ബസ് സ്റ്റാൻഡ് മന്ദിരത്തിൽ 12 ബസുകൾക്ക് പാർക്ക്ചെയ്യാനുള്ള സൗകര്യമാണുള്ളത്. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനടക്കമുള്ള സൗകര്യങ്ങളുള്ള ബസ് ടെർമിനൽ കിഴക്കൻ മേഖലയിൽ ആദ്യത്തേതാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് നിർമിച്ച ആശ്രമം ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സൗകര്യങ്ങളില്ല എന്ന പരാതികൾക്കൊടുവിലാണ് നഗരസഭ നവീകരിക്കാൻ തീരുമാനിച്ചത്. ലത തിയറ്ററിനു മുന്നിലെ നഗരസഭ സ്ഥലത്തെ സ്റ്റാൻഡ് സൗകര്യമില്ലാതെ വന്നതോടെ രണ്ടു പതിറ്റാണ്ടു മുമ്പാണ് ആശ്രമം ജങ്ഷനിലെ ഒരേക്കർ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന പാടശേഖരം നഗരസഭ വിലക്കെടുത്ത് മണ്ണിട്ടുയർത്തിയാണ് ബസ് സ്റ്റാൻഡ് സ്ഥാപിച്ചത്. അന്ന് നീളത്തിലൊരു ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിമുറികളും സ്ഥാപിച്ചതൊഴിച്ചാൽ മറ്റു സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. നല്ലൊരു മഴ പെയ്താൻ യാത്രക്കാർ നനയുന്ന തരത്തിലുള്ള ഷെഡായിരുന്നു നിർമിച്ചിരുന്നത്. ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തതോടെതന്നെ ഇതിനെതിരെ പരാതികളും ഉയർന്നിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല. ഒടുവിൽ 20 വർഷത്തിനുശേഷമാണ് നാട്ടുകാരുടെ പരാതിക്ക് പരിഹാരമുണ്ടായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.