നടപടി പ്രഖ്യാപിക്കുന്നതിന് പകരം മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു -ചെന്നിത്തല തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠുരമായ പൊലീസ് അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സമരത്തിെൻറ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചതിെൻറ അർഥം അദ്ദേഹം അത് ന്യായീകരിക്കുന്നു എന്നാണ്. നാട്ടില്‍ വികസനപ്രവര്‍ത്തനം നടക്കണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നാല്‍, നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ചാണ് അത് നടേത്തണ്ടത്. അവരെ തല്ലിച്ചതക്കുന്നത് അംഗീകരിക്കാനാവില്ല. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ നടക്കാന്‍ പോവുന്നില്ല. പുതുവൈപ്പിലെ പൊലീസ് നടപടി ന്യായമാണെന്ന് സ്വന്തം ഘടകകക്ഷിയായ സി.പി.ഐയെയോ കാനം രാജേന്ദ്രനെയോ ബോധ്യപ്പെടുത്താന്‍പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടിെല്ലന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.