ലണ്ടൻമാതൃകയിൽ ആക്രമണമുന്നറിയിപ്പ്; കനത്തകാവലിൽ ഡൽഹിയിൽ യോഗദിനാഘോഷം ലണ്ടൻമാതൃകയിൽ ആക്രമണമുന്നറിയിപ്പ്; കനത്തകാവലിൽ ഡൽഹിയിൽ യോഗ ദിനാഘോഷം ന്യൂഡൽഹി: ലണ്ടൻ മാതൃകയിൽ വാഹനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് വിഭാഗത്തിെൻറ മുന്നറിയിപ്പിനെതുടർന്ന് ഡൽഹിയിൽ നടന്ന യോഗദിനാഘോഷത്തിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സംബന്ധിച്ച പരിപാടിക്ക് 10,000 പേർ പെങ്കടുത്തെന്ന് പൊലീസ് അറിയിച്ചു. ഡൽഹി കൊണാട്ട് േപ്ലസിലായിരുന്നു ചടങ്ങ്. ഇവിടേക്കുള്ള എട്ട് വഴികളിൽ ബസുകൾ നിർത്തിയിട്ട് ഗതാഗതം തടഞ്ഞു. ഇടക്ക് ഏതാനും സ്ഥലങ്ങളിൽ കാൽനടയായി പോകാൻ മാത്രമാണ് വഴി അനുവദിച്ചത്. ഇൗയിടെ ലണ്ടനിലെ മുസ്ലിംപള്ളിയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങിയവർക്കുനേരെ ഒരു യുവാവ് വാൻ ഇടിച്ചുകയറ്റി ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.