മെട്രോ സ്‌റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ് ; ട്രാഫിക് പൊലീസ് നടപടികൾ തുടങ്ങി

മതില്‍ കെട്ടിനകത്ത് കുടുങ്ങിയ ആടുകളെ രക്ഷിച്ചു ആലുവ : മതില്‍ കെട്ടിനകത്ത് കുടുങ്ങിയ ആടുകളെ രക്ഷിച്ചു. സെമിനാരിപ്പടിയില്‍ ദേശീയപാതക്ക് സമീപം കാടുപിടിച്ച മതില്‍ കെട്ടിനകത്താണ് രണ്ട് ആടുകൾ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും ട്രാഫിക് പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ആടുകളുടെ കരച്ചില്‍ േകട്ട നാട്ടുകാരാണ് ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറിനെ വിവരം അറിയിച്ചത്. അസി.സ്റ്റേഷന്‍ ഫയര്‍ ഓഫിസര്‍ ദിലീപ് കുമാർ, ഫയര്‍മാന്മാരായ പി.ആര്‍. സകേഷ്, ആര്‍.രാഹുല്‍, ബിജു , സക്കീര്‍ ഹുസൈന്‍ എന്നിവരാണ് ആടുകളെ രക്ഷിച്ചത്. മെട്രോ സ്‌റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ്; ട്രാഫിക് പൊലീസ് നടപടികൾ തുടങ്ങി ആലുവ : മെട്രോ സ്‌റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ്ങിനെതിരെ ട്രാഫിക് പൊലീസ് നടപടികൾ തുടങ്ങി. മെട്രോ സ്‌റ്റേഷ​െൻറയും, പ്രൈവറ്റ് ബസ്സ്‌റ്റാൻഡ്‌, മാർക്കറ്റ് തുടങ്ങിയ സ്‌ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന 25 ഓളം വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചതായി എസ്.ഐ മുഹമ്മദ് ബഷീർ അറിയിച്ചു. റിക്കവറി വാഹനം ഉപയോഗിച്ചാണ് പൊലീസ് പ്രസ്തുത വാഹനങ്ങൾ സ്‌ഥലത്തുനിന്നും നീക്കം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.