പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം: എം.പിയും ഉദ്യോഗസ്ഥരും ഹെഡ്‌ പോസ്‌റ്റ്​ ഒാഫിസ്‌ സന്ദര്‍ശിച്ചു

ചെങ്ങന്നൂര്‍: പുതുതായി ആരംഭിക്കുന്ന പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രത്തിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചെങ്ങന്നൂര്‍ ഹെഡ്‌ പോസ്‌റ്റ് ഒാഫിസ്‌ സന്ദര്‍ശിച്ചു. ഹെഡ്‌ പോസ്‌റ്റ് ഒാഫിസില്‍ സ്ഥലം ലഭ്യമാകുന്ന മുറക്ക് പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രത്തിനുള്ള നിർമാണം ആരംഭിക്കും. ആഗസ്റ്റ് ആദ്യവാരം സേവാകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങാന്‍ കഴിയുമെന്ന്‌ എം.പി പറഞ്ഞു. ഹെഡ്‌ പോസ്‌റ്റ് ഒാഫിസി​െൻറ താഴത്തെ നിലയില്‍ 600 സ്‌ക്വയർ ഫീറ്റാണ്‌ പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രത്തിന് കണ്ടെത്തിയിട്ടുള്ളത്‌. തപാല്‍ വകുപ്പി​െൻറ അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൊച്ചി റീജനല്‍ പാസ്‌പോര്‍ട്ട്‌ ഓഫിസി​െൻറ കീഴില്‍ വരുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിലെയും ലക്ഷദ്വീപിലെയും താമസക്കാര്‍ക്കും ചെങ്ങന്നൂര്‍ സേവാകേന്ദ്രത്തില്‍ പാസ്‌പോര്‍ട്ടി​െൻറ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൊച്ചി റീജനല്‍ പാസ്‌പോര്‍ട്ട്‌ ഓഫിസര്‍ പ്രശാന്ത്‌ ചന്ദ്രന്‍, അഡ്‌മിനിസ്‌ട്രേഷന്‍ സൂപ്രണ്ട്‌ കെ. മുരളീധന്‍ പിള്ള, തപാൽ വകുപ്പ്‌ കെട്ടിട നിര്‍മാണ വിഭാഗം അസിസ്റ്റൻറ് ഡയറക്ടര്‍ എസ്‌. ശ്രീനിവാസന്‍, തിരുവല്ല ഡിവിഷന്‍ സൂപ്രണ്ട്‌ ടി.എ. വിജയമ്മ, ചെങ്ങന്നൂര്‍ ഹെഡ്‌ പോസ്‌റ്റ് ഒാഫിസ് പോസ്‌റ്റ്മിസ്‌ട്രസ്‌ കെ. ശാന്തമ്മ, നഗരസഭ കൗണ്‍സിലര്‍ കെ. ഷിബുരാജന്‍, രാജന്‍ ആലംപള്ളില്‍, കെ. ദേവദാസ്‌, ഗോപു പുത്തന്‍മഠത്തില്‍ എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു. പനി: ആശുപത്രികളിൽ കൂടുതല്‍ സൗകര്യം ഒരുക്കണം -എം.പി ചെങ്ങന്നൂര്‍: പനി കൂടുതല്‍ ആളുകളിലേക്ക്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളും ജീവനക്കാരെയും ഏര്‍പ്പെടുത്തണമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ജില്ല ആശുപത്രി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും സര്‍ക്കാറും ആരോഗ്യവകുപ്പും നിസ്സംഗത പാലിക്കുകയാണ്‌. പ്രഖ്യാപനങ്ങളല്ലാതെ രോഗികള്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നിെല്ലന്നും എം.പി പറഞ്ഞു. ആശുപത്രി മാനേജ്‌മ​െൻറ് കമ്മിറ്റിയില്‍ എം.പിയുടെ പ്രതിനിധി കെ. ഷിബുരാജന്‍, ആശുപത്രി സൂപ്രണ്ട്‌ ഗ്രേസി ഇത്താക്ക്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഇ.വി. പ്രമോദ്‌, ഗോപു പുത്തന്‍മഠത്തില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സർവകക്ഷി യോഗം വിളിക്കണം ചാരുംമൂട്:- പകർച്ചവ്യാധികൾ തടയുന്നതിൽ ഗ്രാമപഞ്ചായത്തുകളും ആരോഗ്യവകുപ്പും പരാജയപ്പെട്ട സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. താമരക്കുളം, നൂറനാട്, പാലമേൽ, ചുനക്കര, വള്ളികുന്നം, തഴക്കര പഞ്ചായത്തുകളിൽ പകർച്ചപ്പനി ഭയാനക നിലയിൽ പടർന്നുപിടിച്ചിരിക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകണമെന്ന് ബ്ലോക്ക് പ്രസിഡൻറ് ജി. വേണു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.