ഇങ്ങനെയുമുണ്ട്​ ടി.ടി.ഇമാര്‍

കൊച്ചി: ട്രെയിൻ പരിശോധകരെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുമ്പോഴും ഇങ്ങനെയും ചില ടി.ടി.ഇമാര്‍. ഉണ്ടായിരുന്ന പണം മുഴുവന്‍ പിഴയായി ഈടാക്കി രസീത് നല്‍കിയശേഷം യാത്രച്ചെലവിന് സ്വന്തം പഴ്സില്‍നിന്ന് പണം നല്‍കിയ സ്ക്വാഡിലെ ടി.ടി.ഇ യാത്രക്കാര്‍ക്ക് വേറിട്ട അനുഭവമായി. കഴിഞ്ഞ ദിവസം ആലപ്പുഴ-ചെന്നൈ ട്രെയിനിലാണ് സംഭവം. എറണാകുളത്ത് പി.എസ്.സി പരീക്ഷ കഴിഞ്ഞ് ഒറ്റപ്പാലത്തേക്ക് പോകാന്‍ ഓടിക്കയറിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ മറന്ന യാത്രക്കാരനെ ആലുവയില്‍നിന്ന് കയറിയ സ്ക്വാഡ് പിടികൂടി. ഒറ്റപ്പാലത്തിന് പോകാന്‍ പിഴയും ടിക്കറ്റും ചേര്‍ത്ത് 350രൂപയാണ് വേണ്ടിയിരുന്നത്. യാത്രക്കാര​െൻറ പക്കലുണ്ടായിരുന്ന ചില്ലറ വരെ പെറുക്കിയശേഷമാണ് 350 രൂപ തികഞ്ഞത്. പണം വാങ്ങി രസീത് നല്‍കിയ ടി.ടി.ഇ ആൻറണി തുടര്‍ന്നാണ്, ഒറ്റപ്പാലത്തുനിന്ന് വീട്ടില്‍ പോകാൻ പണമുണ്ടോയെന്ന് അന്വേഷിച്ചത്. ചായ കുടിക്കാന്‍പോലും പണമില്ലെന്ന് അറിയിച്ചതോടെ സ്വന്തം പഴ്സില്‍നിന്ന് 100രൂപ നല്‍കുകയായിരുന്നു. സ്ക്വാഡിലെ ടി.ടി.ഇമാരെക്കുറിച്ച് വ്യാപക പരാതി ഉയരുമ്പോഴാണ് ആൻറണിയെപോലുള്ളവര്‍ മാതൃകയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.