കോടിയേരിക്കെതിരെ എ.ഐ.വൈ.എഫ്

കൊച്ചി: പുതുവൈപ്പ് സമരക്കാരെ മർദിച്ചത് പ്രധാനമന്തിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തീവ്രവാദികള്‍ നുഴഞ്ഞുകയറിയത് കൊണ്ടാണെന്ന കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന തെറ്റിദ്ധാരണജനകവും അവാസ്തവവുമാണെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി. കഴിഞ്ഞ 17ന് മോദി വരുന്നതി​െൻറ തലേദിവസവും 19ന് പ്രധാനമന്ത്രി പോയതിനുശേഷവുമാണ് മർദനം നടന്നത്. വാസ്തവം ഇതാണെന്നിരിക്കെ പ്രതികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനും സമരക്കാരെ ആക്ഷേപിക്കാനുമാണ് ഇത്തരത്തിലെ പ്രസ്താവന ഉതകൂ. എ.ഐ.വൈ.എഫ് നേതാക്കളെ അടക്കം അതിക്രൂരമായാണ് പൊലീസ് തല്ലിയത്. ഇത്തരത്തിെല ബാലിശ പ്രസ്താവന ഇടതുപക്ഷനേതാക്കള്‍ക്ക് ചേർന്നതല്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ജില്ല പ്രസിഡൻറ് അഡ്വ. മനോജ് കൃഷ്ണനും സെക്രട്ടറി എൻ. അരുണും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.