ആദ്യശ്രമത്തിൽ 12ാം റാങ്ക്​ നേടി വരുൺ നമ്പ്യാർ

കൊച്ചി: ''നമ്മൾ നമ്മളിൽ വിശ്വാസം അർപ്പിക്കുക, പഠനത്തിൽ ശ്രദ്ധചെലുത്തുക'' -സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും സംസ്ഥാനത്ത് 12ാം റാങ്കും നേടിയ വരുൺ നമ്പ്യാർ പറയുന്നു. ഫിസിക്സിൽ തൽപരനനായ ഇൗ മിടുക്കന് െഎ.െഎ.ടിയിൽ പ്രവേശനം നേടുക എന്നതാണ് സ്വപ്നം. പത്താക്ലാസിൽ എല്ലാ വിഷയത്തിനും എ വൺ നേടി. പ്ലസ് ടുവിന് 96.2 ശതമാനം മാർക്കും നേടി. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജി.ഇ.ഇ പരീക്ഷയിൽ 1585ാം റാങ്കാണ് ലഭിച്ചത്. ആദ്യ ശ്രമത്തിലാണ് എല്ലാ പ്രവേശനപരീക്ഷയിലും ഉയർന്നനേട്ടം അരുൺ കരസ്ഥമാക്കിയത്. ദിവസം ഏകദേശം 12 മണിക്കൂർ പഠനത്തിന് െചലവഴിക്കും. െഎ.െഎ.ടി പ്രവേശന പരീക്ഷയിലാണ് വരുൺ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ റഫർ ചെയ്യുന്നത് നാലുമാസം മുമ്പാണ്. കടവന്ത്ര ജവഹർ നഗർ അബാദ് സിൽവർ അപ്പാർട്മ​െൻറിലാണ് താമസം. സോഫ്റ്റ്വെയർ സ്ഥാപന ഉടമ പി.കെ. ശിവദാസനാണ് അച്ഛൻ. അമ്മ എ.കെ. ബിന്ദു വീട്ടമ്മയാണ്. സഹോദരി തിരുവനന്തപുരത്ത് ആർക്കിടെക്ട് വിദ്യാർഥിനി. ക്വിസ്, സിനിമ, സ്പോർട്സ് എന്നിവയാണ് ഇഷ്ടവിനോദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.