മാഞ്ഞാലി സഹകരണ ബാങ്കിൽ അരിവിതരണം തുടങ്ങി

കരുമാല്ലൂർ: മാഞ്ഞാലി സഹകരണ ബാങ്കിൽ അരിക്കട പ്രവർത്തനം തുടങ്ങി. കുറഞ്ഞ വിലയ്ക്ക് സഹകാരികൾക്ക് അരി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കൺസ്യൂമർ ഫെഡി​െൻറ സഹകരണത്തോടെയാണ് പദ്ധതി. ഒരുകുടുംബത്തിന് ആഴ്ചയിൽ അഞ്ചു കിലോ അരിവീതം നൽകും. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം.എം. റഷീദ് അധ്യക്ഷത വഹിച്ചു. എം.ഐ. നാസർ, കെ.എ. ഇസ്മായിൽ, എം.വി. മുഹമ്മദ്, എ.എം. അലി, സബിത, നാസർ എന്നിവർ സംസാരിച്ചു. ചിത്രം: മാഞ്ഞാലി ബാങ്കി​െൻറ അരിക്കട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു നിർവഹിക്കുന്നു MANJALI BANK- ARIKKADA
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.