മഹാരാജാസ്​ കോളജ്​ ബിരുദാനന്തര ബിരുദഫലം പ്രഖ്യാപിച്ചു

കൊച്ചി: സ്വയംഭരണ കോളജ് ആയതിനുശേഷമുള്ള ആദ്യ ബിരുദാനന്തര ബിരുദഫലം മഹാരാജാസ് കോളജ് പ്രസിദ്ധീകരിച്ചു. 63.35ആണ് വിജയശതമാനം. പരീക്ഷ നടന്ന് മൂന്ന് ആഴ്ചമാത്രമാണ് ഫലം പ്രഖ്യാപിക്കാനെടുത്തതെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. േകാളജിനെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതിയ ഹോസ്റ്റൽ കെട്ടിടത്തി​െൻറ നിർമാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. ടി.യു. തുളസീധരൻ, രഞ്ജിത്ത് കുമാർ, ഡോ. ഷാജില ബീവി, ഡോ. രമ, ഡോ. പ്രണീത, ഡോ. ഷാജി, ഡോ. സുനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.