കൊച്ചി: കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട . പനങ്ങാട് ചാത്തമ്മയിലെ ലേക് സിംഫണി റിസോർട്ടിലാണ് അദ്ദേഹം ഒളിവിൽ കഴിഞ്ഞത്. ഈ മാസം 11 മുതൽ 13 വരെ രണ്ട് സഹായികൾക്ക് ഒപ്പമായിരുന്നു ഇവിടെ താമസം. കോയമ്പത്തൂരിൽ അറസ്റ്റിലായപ്പോൾ പൊലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ജസ്റ്റിസ് കർണെൻറ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിനാൽ ഇക്കാര്യം അന്വേഷിച്ചിരുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കർണൻ കോയമ്പത്തൂരിൽ അറസ്റ്റിലായതോടെ പനങ്ങാട് എസ്.ഐ ദിലീപ് കുമാറിെൻറ നേതൃത്വത്തിൽ ലേക് സിംഫണി റിസോർട്ടിൽ പരിശോധന നടത്തി. എ.എം. രാജ്, ചെന്നൈ മുടിയമ്മൻ സ്ട്രീറ്റ് എന്ന വിലാസത്തിൽ ഓൺലൈനായാണ് മുറി ബുക്ക് ചെയ്തതെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു. ഈ മാസം 11ന് വൈകീട്ട് അഞ്ചിനാണ് ജസ്റ്റിസ് കർണനും മുറി ബുക്ക് ചെയ്ത എ.എം. രാജും ഉൾപ്പെട്ട മൂന്നംഗ സംഘം റിസോർട്ടിലെത്തിയത്. അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിദിനം 3800 രൂപ വാടകയുള്ള പ്രീമിയം ഇനത്തിൽെപട്ട ഒറ്റമുറിയിലാണ് മൂവരും മൂന്നുദിവസവും തങ്ങിയത്. 14ന് വൈകീട്ട് അഞ്ചോടെ പുറമെനിന്നെത്തിയ കാറിൽ ഇവർ മടങ്ങി. ഒപ്പമുണ്ടായിരുന്നവർ കാറിൽ പുറത്തുപോയി മടങ്ങാറുണ്ടെന്നും എന്നാൽ ജസ്റ്റിസ് കർണൻ മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയത് മടങ്ങിയപ്പോൾ മാത്രമായിരുന്നെന്നും റിസോർട്ട് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.