ആലുവ: കീഴ്മാട് പഞ്ചായത്തിലെ പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ പനിയുടെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതായി ഭരണപക്ഷം. ശുചീകരണ പ്രവർത്തനങ്ങളിൽനിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ വിട്ടു നിൽക്കുകയാണ്. കഴിഞ്ഞമാസം പഞ്ചായത്തിെൻറ നേതൃത്വത്തിൽ കമ്യൂണിറ്റി ഹാളിൽ നടത്തിയ ആരോഗ്യ ശിൽപശാലയും അവലോകന യോഗവും പ്രതിപക്ഷം ബഹിഷ്കരിച്ചു. ജനുവരിയിൽ സമ്പൂർണ കിണർ ക്ലോറിനേഷനും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും മുഴുവൻ വാർഡുകളിലും കുടുംബശ്രീ ആശ പ്രവർത്തകരെ ഉപയോഗിച്ച് നടപ്പിലാക്കി. മേയിൽ വീണ്ടും ക്ലോറിനേഷനും ഫോഗിങ്ങും നടത്തി. 25,000 രൂപയാണ് ഓരോ വാർഡിലേക്കും അനുവദിച്ചിട്ടുള്ളത്. ഇതിൽ 15,638 രൂപ പഞ്ചായത്തിലെ ഓരോ വാർഡിലേക്കും അതത് മെംബർമാർ ചെയർമാനായ കമ്മിറ്റി അക്കൗണ്ടിലേക്ക് മാറ്റിക്കഴിഞ്ഞു. ബാക്കി തുകക്കുള്ള ട്രഷറി ചെക്കും നൽകിക്കഴിഞ്ഞു. ഈ പണം ഉപയോഗിച്ച് ശുചീകരണപ്രവർത്തനം നടത്തുന്നതിനുപകരം ആരോഗ്യ കാര്യത്തിൽ രാഷ്‌ട്രീയം കലർത്തി മുതലെടുപ്പ് നടത്തുന്ന നടപടി നിന്ദ്യവും ജന വിരുദ്ധവും ആണെന്ന് പ്രസ്താവനയിൽ പറഞ്ഞു. കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ജൂലൈ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് പുതിയ ലബോറട്ടറി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും അഭിലാഷ് അശോകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.