മഹല്ല് സംഗമവും അവാർഡ് വിതരണവും

ആലങ്ങാട്: കരിങ്ങാംതുരുത്ത് മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തി. മഹല്ല് പ്രസിഡൻറ്‌ എൻ.കെ. അബ്ബാസ്‌ അധ്യക്ഷത വഹിച്ചു. കോതമംഗലം ഹിറ മസ്ജിദ് ഇമാം എസ്.എം. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എ പ്ലസ് നേടിയ നാദിയ, മുനീബ, റുബിയ്യ എന്നിവർക്ക് അവാർഡ് സമ്മാനിച്ചു. മദ്റസയിൽ കൂടുതൽ മാർക്ക്‌ വാങ്ങിയ സുമയ്യ, ഷഹാന നസ്റിൻ, അഫ്സൽ ഷാജഹാൻ, ഫിദ ഫർഹത്ത്, അഹ്‌നാഫ്, സ്വാലിഹ്, നഈമ, ഫാത്തിമ മെഹറിന്, ജസ്ന സമദ്, ഫാത്തിമ നഹാൻ, സന ഫാത്തിമ, ഫാത്തിമ സത്താർ എന്നിവർക്ക് മെഡലുകൾ വിതരണം ചെയ്തു. നാസർ, ഷഫീഖ്, ഇക്ബാൽ, ഷംസുദ്ദീൻ, കുഞ്ഞുമുഹമ്മദ്, അബ്ദുൽ ഖാദർ മാസ്റ്റർ, മദ്റസ പ്രിൻസിപ്പൽ ഷഫാസ് അസ്‌ഹരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ.കെ. അബ്ദുൽ ഖാദർ ഖിറാഅത്തും മഹല്ല് ഖതീബ് ജബ്ബാർ മൗലവി ചേന്ദമംഗലം സമാപനവും പ്രാർഥനയും നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.