മരട് നഗരസഭ : സുനില സിബിക്ക് വിജയം

മരട്: നഗരസഭ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സുനില സിബിക്ക് വിജയം. ഇടത് പിന്തുണയിൽ മത്സരിച്ച ഏക സ്വതന്ത്ര അംഗം ദിവ്യ അനിൽകുമാറിനെ 16നെതിരെ 17 വോട്ടിനാണ് ഇവർ പരാജയപ്പെടുത്തിയത്. 33 അംഗ കൗൺസിലിൽ യു.ഡി.എഫിന് രണ്ട് കോൺഗ്രസ് വിമതരടക്കം 17 അംഗങ്ങളും എൽ.ഡി.എഫിന് ഒരു സ്വതന്ത്രയടക്കം 16 അംഗങ്ങളുമാണുള്ളത്. നഗരസഭയിൽ ഒന്നരവർഷത്തിനിടെ ചെയർപേഴ്സന് വേണ്ടിയുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് നടന്നത്. സുനിലയും ദിവ്യയും തമ്മിൽ ഇത് രണ്ടാമത്തെ പോരാട്ടവുമാണ്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ദിവ്യ അനിൽകുമാർ പുറത്തായതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിനിടെ, യു.ഡി.എഫിൽ ചെയർപേഴ്സൻ സ്ഥാനത്തെെച്ചാല്ലി തർക്കം ഉടലെടുത്തിരുന്നു. കോൺഗ്രസിലെ ഐ ഗ്രൂപ് ചെയർപേഴ്സൻ സ്ഥാനത്തിനുവേണ്ടി രംഗത്തെത്തിയതാണ് തർക്കത്തിനിടയാക്കിയത്. സ്ഥാനം നൽകിയില്ലെങ്കിൽ കൗൺസിൽസ്ഥാനം രാജിവെക്കാനും ഐ ഗ്രൂപ് തീരുമാനിച്ചിരുന്നു. തുടർന്ന്, ഡി.സി.സി ഓഫിസിൽ നടന്ന ചർച്ചയിൽ എ.ഐ ഗ്രൂപ്പുകൾക്ക് ചെയർപേഴ്സൻ സ്ഥാനം നൽകാമെന്ന ധാരണയിലാണ് സമവാക്യം തെളിഞ്ഞത്. ഇതുപ്രകാരം അവശേഷിക്കുന്ന മൂന്നര വർഷത്തിൽ ആദ്യത്തെ ഒന്നര വർഷം എ ഗ്രൂപ്പിലെ സുനില സിബിയും രണ്ടാം വർഷം ഐ ഗ്രൂപ്പിലെ ടി.എച്ച്. നദീറയും അവസാനവർഷം എ ഗ്രൂപ്പിലെ മോളി ജയിംസും ഭരിക്കും. മുൻധാരണയനുസരിച്ച് രണ്ട് കോൺഗ്രസ് വിമതർക്ക് വീതിച്ച് നൽകിയ വൈസ് ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടാകും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡൊമിനിക് പ്രസേൻറഷൻ, ആർ.കെ. സുരേഷ് ബാബു, കെ.ബി. മുഹമ്മദ് കുട്ടി, വി.ജയകുമാർ, അഡ്വ.ടി.കെ. ദേവരാജൻ, ആൻറണി ആശാംപറമ്പിൽ, സി.വിനോദ് എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 10ന് മരട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ല പട്ടികജാതി വികസന ഓഫിസർ അബ്ദുൽ ലത്തീഫ് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.