മറുനാടൻ തൊഴിലാളികൾ മരിച്ചാലും ഇടനിലക്കാരുടെ ​െകാള്ളയടി

പണി ചെയ്യാൻ മടിയുള്ള മലയാളി മറുനാട്ടുകാരെ പിഴിയുന്നു -മനുഷ്യാവകാശ കമീഷൻ കൊച്ചി: ചില സർക്കാർ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്തു പണമുണ്ടാക്കുന്ന ഇടനിലക്കാരുടെ എണ്ണം വർധിച്ചു വരുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കപ്പൽ ബോട്ടിലിടിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളെ ഇടനിലക്കാർ ചൂഷണം ചെയ്തെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസി​െൻറ നിരീക്ഷണം. ജോലി ചെയ്യാൻ മടിയുള്ള മലയാളികൾ റബർ ടാപ്പിങ് മുതൽ തേങ്ങയിടുന്നതുവരെ ഇതര സംസ്ഥാനക്കാരെ ഏൽപിച്ച ശേഷം അവരെ പിഴിയുന്ന പ്രവണതയാണ് കാണുന്നതെന്ന് കമീഷൻ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ മുതലെടുത്ത് ജീവിക്കുന്ന മലയാളികളായ ഇടനിലക്കാരെക്കുറിച്ച് വിശദ അന്വേഷണം നടത്തി ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും തൊഴിൽ വകുപ്പ് കമീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. നിർമാണ മേഖലയിൽ തൊഴിൽ സാധ്യത കുറഞ്ഞ ശേഷം കൊച്ചിയിലെ മത്സ്യബന്ധന മേഖലയിലാണ് അസം, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നത്. കൊച്ചി മുതൽ ചാവക്കാട് വരെയുള്ള കടപ്പുറങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. ഇതര സംസ്ഥാനക്കാരായ മത്സ്യബന്ധന തൊഴിലാളികൾക്ക് നീന്തൽ വശമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. കൊച്ചിയിലെ ഇതര സംസ്ഥാനക്കാർ ബോട്ടിലാണ് ജീവിക്കുന്നത്. ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് വിമാനമാർഗം അയക്കാൻ 75,000 രൂപ ഇടനിലക്കാർ ഈടാക്കിയതായി പരാതിയിൽ പറയുന്നു. മൃതദേഹം കയറ്റി അയക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇടനിലക്കാർ ആയിരക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിക്കാരൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.