പുതു​ൈവപ്പ്​ സമരത്തിന്​ തീവ്രവാദബന്ധമുണ്ടെന്ന്​ പൊലീസ്​

കൊച്ചി: പുതുെവെപ്പിൽ െഎ.ഒ.സി പ്ലാൻറിനെതിരെ നടക്കുന്ന സമരത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് ബന്ധമുെണ്ടന്ന് ആലുവ റൂറൽ എസ്.പി. എ.വി ജോർജ്. ദ്വീപ് നിവാസികൾ നടത്തുന്ന സമരം സ്വമേധയാ ഉള്ളതാണോ എന്ന് സംശയമുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കാളിത്തമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചിലയാളുകളെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ സ്ത്രീകളെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിൽനിന്ന് തടഞ്ഞുെവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജനകീയസമരങ്ങെള ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയായ നിലപാടല്ലെന്ന് സമരക്കാർ പറഞ്ഞു. ജനകീയ സമരങ്ങളിൽ മുമ്പും ഭരണകൂടം ഇത്തരം നിലപാടാണെടുത്തിട്ടുള്ളത്. വൈപ്പിൻ പ്രദേശെത്ത സാധാരണക്കാർ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന സമരമാണിത്. സമരം അട്ടിമറിക്കാനും തെറ്റിദ്ധാരണ പരത്താനുമാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.