സൂക്ഷ്മസംരംഭങ്ങളിലൂടെ പുതിയ വ്യവസായ അന്തരീക്ഷം സൃഷ്്ടിക്കും^മന്ത്രി എ.സി. മൊയ്തീൻ പുന്നപ്രയിൽ വ്യവസായ സമുച്ചയ നിർമാണത്തിന് തുടക്കം

സൂക്ഷ്മസംരംഭങ്ങളിലൂടെ പുതിയ വ്യവസായ അന്തരീക്ഷം സൃഷ്്ടിക്കും-മന്ത്രി എ.സി. മൊയ്തീൻ പുന്നപ്രയിൽ വ്യവസായ സമുച്ചയ നിർമാണത്തിന് തുടക്കം ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ത്രീകൾക്കടക്കം വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സൂക്ഷ്മസംരംഭങ്ങൾ ആരംഭിച്ച് പുതിയ വ്യവസായ അന്തരീക്ഷം സൃഷ്്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് പുന്നപ്ര വ്യവസായ പ്ലോട്ടിൽ 13 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളാണെങ്കിൽ സ്വകാര്യസംരംഭകർ നടത്തുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പശ്ചാത്തല -അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി.) മാതൃകയിലാകാമെന്നും മന്ത്രി പറഞ്ഞു. വ്യവസായത്തിനാവശ്യമായ എൻജിനീയർമാരെയും ടെക്നോക്രാറ്റുകളെയും നൽകുകയെന്നത് അക്കാദമിക ബാധ്യതയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. വലിയ വരൾച്ചയിലൂടെ പോയിട്ടും സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടായില്ലെന്നത് അഭിമാനകരമായ നടപടികളുടെ ഫലമാണെന്ന് കെ.എസ്.ഇ.ബി 33 കെ.വി. സബ്സ്റ്റേഷ​െൻറ ശിലാസ്ഥാപനം നിർവഹിച്ചമന്ത്രി പി. തിലോത്തമൻ പറഞ്ഞു. വ്യവസായ-വാണിജ്യ ഡയറക്ടർ കെ.എൻ. സതീഷ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ, എൻ. മുരളീധരൻ, ടിൻറു ആൻറണി, എം.എസ്. അനസ്, സിറിയക് ഡേവിഡ്, പി.വി. രാജ്കുമാർ, കെ.എൻ. ബെന്നി, വി.എസ്. രാജപ്പൻ, വ്യവസായകേന്ദ്രം ജനറൽ മാനേജർ ആർ. സനിൽ കുമാർ എന്നിവർ സംസാരിച്ചു. അഡീഷനൽ ഡയറക്ടർ ടി. ഷാജി, കെ.എസ്.ഇ.ബി ഡയറക്ടർ പി. വിജയകുമാരി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ചിത്രം ബി.ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.