വായനക്കുറിപ്പ് ഉടുപ്പാക്കി കൂത്താട്ടുകുളത്തെ കുട്ടികൾ

കൂത്താട്ടുകുളം: അധ്യയനവർഷം ആദ്യം വായിച്ച പുസ്തകത്തി​െൻറ വായനക്കുറിപ്പുകൾ ഉടുപ്പുകളായി അണിഞ്ഞ് കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ കുട്ടികൾ വായനദിനം വ്യത്യസ്തമാക്കി. കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷും സിപ്പി പള്ളിപ്പുറം മുതൽ ഒ.എൻ.വിയും എം.ടിയും ബഷീറും െബന്യാമിനും വരെയുള്ള മുപ്പതോളം സാഹിത്യകാരന്മാരുടെ പുസ്തകങ്ങളാണ് കുട്ടികൾ വായനക്ക് തെരഞ്ഞെടുത്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്. പി.എൻ. പണിക്കർ അനുസ്മരണവും വായനവർഷം-2017ന് തുടക്കംകുറിച്ച് സാഹിത്യകാരൻ എം.കെ. ഹരികുമാർ അക്ഷരദീപം തെളിച്ചു. പി.ടി.എ പ്രസിഡൻറ് പി.എം. രാജു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ഗോപി സന്ദേശം നൽകി. അമ്മ വായനശാല നഗരസഭ വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാല നടപ്പാക്കുന്ന എഴുത്തുപെട്ടി പദ്ധതി കൗൺസിലർ പി.സി. ജോസും വായനവർഷം മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പനയും പ്രശ്നോത്തരി പദ്ധതി കെ.വി. ബാലചന്ദ്രനും ക്ലാസ് ലൈബ്രറികൾ സി.പി. രാജശേഖരനും ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ആർ. വത്സല ദേവി, കെ.വി. ബീന, സി.കെ. ജയൻ, സി.എച്ച്. ജയശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.