പുതു​െവെപ്പ്​; പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ നടപടി വെല്ലുവിളി

ആലപ്പുഴ: ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറ എൽ.പി.ജി പ്ലാൻറുമായി ബന്ധപ്പെട്ട് എറണാകുളം പുതുവൈപ്പിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ നടപടി തീരദേശ ജനതയോടും മത്സ്യത്തൊഴിലാളി സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബി. കളത്തിൽ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രക്ഷോഭത്തിന് ഫെഡറേഷൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. ബിജു, ബ്രിജേഷ് രാഗമാലിക, ജോസഫ്, മാർട്ടിൻ, ജേക്കബ് പത്രോസ്, എ. ലത്തീഫ്, ആർ. രതീഷ്, സോമൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ-തിരുപ്പതി തീവണ്ടി തുടങ്ങും -കൊടിക്കുന്നിൽ ചെങ്ങന്നൂർ: ചെങ്ങന്നൂരിൽനിന്ന് തിരുപ്പതിയിലേക്ക് പുതുതായി െട്രയിൻ സർവിസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പുലിയൂർ പഞ്ചായത്ത് എട്ടാം വാർഡ് അംഗമായ ബാബു കല്ലൂത്രയുടെ മെംബേഴ്സ് മെറിറ്റ് അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ഷൈലജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, അഡ്വ. ഡി. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, അഡ്വ. ഡി. നാഗേഷ് കുമാർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് ഗണേശ് പുലിയൂർ, ബാബു കല്ലൂത്ര തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 16.21 ലക്ഷം വിതരണം ചെയ്തു ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 133 പേർക്ക് 16.21 ലക്ഷം രൂപയുടെ സഹായഹസ്തം. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ മന്ത്രി ജി. സുധാകരൻ തുക വിതരണം ചെയ്തു. നാലുപേർക്ക് ഓരോ ലക്ഷം വീതവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത്് കാരിക്കൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ ജി. വേണുലാൽ, സുവർണ പ്രതാപൻ, തഹസിൽദാർ ആശ സി. എബ്രഹാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.