ജനകീയ മെട്രോ യാത്ര ഇന്ന്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ ചൊവ്വാഴ്ച ജനകീയ മെട്രോ യാത്ര നടത്തും. ഉച്ചക്ക് 2.30ന് ആലുവ മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്താണ് നേതാക്കള്‍ പാലാരിവട്ടത്തേക്ക് യാത്ര ചെയ്യുക. പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ പാലാരിവട്ടം ജങ്ഷനിലെ സമ്മേളന സ്ഥലത്തേക്ക് നേതാക്കളെ ആനയിക്കും. യു.ഡി.എഫ് നേതാക്കളായ എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വര്‍ഗീസ് ജോര്‍ജ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, പി.പി. തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തി‍​െൻറ സ്വപ്ന പദ്ധതി കൊച്ചിയില്‍ നടപ്പാക്കിയ നേതാക്കള്‍ക്ക് നഗരം നല്‍കുന്ന സ്വീകരണമാണിതെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.