ജനകീയ സമരങ്ങൾക്ക് മേൽ തീവ്രവാദ ചാപ്പകുത്താനുള്ള ശ്രമം കരുതിയിരിക്കണം -^ സോളിഡാരിറ്റി

ജനകീയ സമരങ്ങൾക്ക് മേൽ തീവ്രവാദ ചാപ്പകുത്താനുള്ള ശ്രമം കരുതിയിരിക്കണം -- സോളിഡാരിറ്റി കൊച്ചി: ജനകീയ സമരങ്ങളെ തീവ്രവാദ ചാപ്പകുത്തി നേരിടാനുള്ള ഉദ്യാഗസ്ഥശ്രമം കരുതിയിരിക്കണമെന്ന് സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ്. പുതുവൈപ്പിൽ സമരം ചെയ്ത തദ്ദേശവാസികളെ തല്ലിച്ചതക്കുകയും അവരുടെ മേൽ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തം ആരോപിക്കുകയും ചെയ്ത റൂറൽ എസ്.പിയുടെ നടപടി അപലപനീയമാണ്. ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ കൂടെ നിന്നുള്ള പരിഹാര നടപടി സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം അധ്യക്ഷത വഹിച്ചു. പി.എം. റഫീക്, മൊയ്‌നുദ്ദീൻ അഫ്സൽ, മുഹമ്മദ് ബഷീർ, രഹനാസ് ഉസ്മാൻ, യാസിർ പള്ളിക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.