ഭവന പദ്ധതി ഉദ്ഘാടനം

പാനായിക്കുളം: സകാത് കമ്മിറ്റിയുടെയും ബാപ്പു മുസ്‍ലിയാര്‍ ചാരിറ്റബിള്‍ ട്രസ്റ്റി​െൻറയും ആഭിമുഖ്യത്തില്‍ ആവിഷ്കരിക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനം ജസ്റ്റിസ് സി.കെ. അബ്‍ദുല്‍ റഹിം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ 12 കുടുംബത്തിനുള്ള ഫ്ലാറ്റുകളാണ് നിർമിക്കുന്നത്. അല്‍ഹുദ എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബി. അബ്‍ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വി.എച്ച്. സിറാജ് സംസാരിച്ചു. എം.വി. മുഹമ്മദ് സിദ്ദീഖ് സ്വാഗതവും ഡോ. എം.കെ. മുഹമ്മദ് അസ്‍ലം നന്ദിയും പറഞ്ഞു. എം.പി. ഫൈസൽ അസ്ഹരി പ്രാർഥന നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.