ആദ്യ ടിക്കറ്റ്​ അശ്വിന്​

ആലുവ: ആലുവയില്‍നിന്നുള്ള കൊച്ചി മെട്രോയുടെ കന്നി യാത്രക്കാരനാകാൻ ഭാഗ്യം ലഭിച്ചത് പതിമൂന്നുകാരന്. ആലുവ മുപ്പത്തടം സ്വദേശിയായ അശ്വിനാണ് ആലുവയില്‍നിന്ന് ആദ്യ ടിക്കറ്റെടുത്തത്. പിതാവ് ബാബുരാജിനോടൊപ്പം പുലര്‍ച്ചെ അേഞ്ചാടെയാണ് അശ്വിന്‍ മെട്രോയിലെ ആദ്യ യാത്രക്കെത്തിയത്. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദിവസങ്ങളായി ആദ്യ മെട്രോ യാത്രക്ക് തയാറെടുക്കുകയായിരുന്നുവെന്ന് ആലുവ യൂനിയന്‍ ബാങ്കിലെ ജീവനക്കാരന്‍ ബാബുരാജ് പറഞ്ഞു. ആദ്യയാത്രയില്‍ പങ്കുചേരാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും ടിക്കറ്റെടുത്ത ആദ്യ യാത്രക്കാരനാകാന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്ന് അശ്വിന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.